ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗ സമൂഹത്തിന് ലോക്ക്ഡൺ കാലത്ത് വീട്ടിലിരിക്കേണ്ടി വന്നു. ലോക്ക്ഡൗൺ ഇന്ത്യൻ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്തിയെങ്കിലും മധ്യവർഗ്ഗത്തിന്റെ ചിലവുകൾ അവശ്യ സാധനങ്ങളിലേക്ക് ചുരുങ്ങിയത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ മേഖല. അനാവശ്യ ചിലവുകൾ ഒഴിവാക്കി അവശ്യ ചിലവുകളിലേക്ക് ആളുകളുടെ പണം ചിലവഴിക്കൽ ഒതുങ്ങിയതോടെ അവരുടെ സേവിങ്സ് അക്കൗണ്ടുകൾ കൂടുതൽ സ്ഥിരത കൈവരിച്ചു. 

    മാർച്ച്‌ 25 ഇന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൌൺ മൂലം തകർച്ചയിലായ  ഇന്ത്യയിലെ ചെറുകിട-ഇടത്തര കമ്പനികളിൽ കൂടുതൽ ആഭ്യന്തര  നിക്ഷേപത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യയുടെ ആകെ സേവിങ്സ് റേറ്റ് 2008 ൽ 37.8% ആയിരുന്നത് 2019 ൽ 30.1% എന്ന പതിറ്റാണ്ടിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ്. 

    7 ദിവസം മുതൽ 12 മാസം വരെ കാലാവധി ഉള്ള നിക്ഷേപങ്ങളാണ് ഹ്രസ്വകാല നിക്ഷേപങ്ങൾ. കോവിഡിന് ശേഷം മധ്യവർഗ്ഗ ജനവിഭാഗം കൂടുതലും തിരഞ്ഞെടുക്കുക കുറഞ്ഞ കാലാവധിയുള്ള നിക്ഷേപങ്ങളാണ്, പണം കൂടുതൽ സമയം ലോക്ക് ചെയ്തു റിസ്ക് ഏറ്റെടുക്കാൻ അവർ തയാറാവുന്നില്ല. 

ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ച ഇടങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. 

1.ബാങ്ക് ഫിക്സഡ് ഡെപ്പോസിറ് ( bank fixed deposits )

 •   ഏറ്റവും സുരക്ഷയുള്ള നിക്ഷേപ മാർഗം 
 •      7, 14, 30, 45, 1വർഷം -10 വർഷം വരെ കാലാവധി 
 •    ഓൺലൈൻ വഴിയും നിക്ഷേപം സ്വീകരിക്കും. 
 • ബാങ്കുകൾക്കനുസരിച് പലിശ നിരക്ക്, കാലാവധി എന്നിവ മാറാം. 
 • നിലവിലെ നിക്ഷേപത്തിലേക്ക് പുതിയ കൂട്ടിച്ചേർക്കലുകൾ നടത്താം. 
 • 6.5%/yr ആണ് 12 മാസമോ അതിലധികമോ കാലാവധി ഉള്ള നിക്ഷേപങ്ങൾക്ക് ബാങ്കുകളിൽ ലഭ്യമാകുന്ന ശരാശരി പലിശ നിരക്ക് 
 • 10, 000ൽ അധികം പലിശ വരുമാനം ഉണ്ടായാൽ tax ഇനത്തിൽ ആനുപാതിക തുക ബാങ്ക് കുറയ്ക്കും. 

2.കമ്പനി ഫിക്സഡ് ഡെപ്പോസിറ് (company fixed deposit)

 •  ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ റിസ്ക് കൂടുതൽ 
 • ബാങ്കിതര സ്ഥാപനങ്ങൾ (N B F C) പണം സ്വീകരിച്ചു, ലാഭകരമായ കമ്പനികളുടെ മൂലധനത്തിൽ (capital ) നിക്ഷേപിക്കുന്നു. 
 • പ്ലാനുകൾക്കനുസരിച്ച് കാലാവധി നീട്ടാം. 
 • ഇപ്പോൾ വേണമെങ്കിലും പിൻവലിക്കാം എങ്കിലും നേരത്തെ നിശ്ചയിച്ചിട്ടുള്ള കാല പരിധിക്കുള്ളിൽ ആണെങ്കിൽ പിഴ ഈടാക്കപ്പെടും. 
 • മികച്ച സ്ഥാപനങ്ങളിലെ നിക്ഷേപം ബാങ്ക് നൽകുന്ന പലിശ വരുമാനത്തേക്കാൾ 1-2% കൂടുതലാണ് എന്നതാണ് ആൾക്കാർ കമ്പനി ഫിക്സഡ് ഡെപ്പോസിറ് തിരഞ്ഞെടുക്കാൻ കാരണം. 

3.പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് 

 • ഒരാൾക്ക് 1, 2, 3 & 5 വർഷത്തേക്ക് പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപിക്കാം. 
 • 6 മാസം പൂർത്തിയാകാതെ പിൻവലിക്കാൻ സാധ്യമല്ല. 
 • വർഷത്തിന്റെ അവസാനം ആയിരിക്കും പലിശ ലഭിക്കുക. 
 • ഗവണ്മെന്റ് നിങ്ങളുടെ നിക്ഷേപങ്ങൾക്ക് സെക്യൂരിറ്റി നൽകുന്നുണ്ട് (sovereign guarantee )
 • പലിശ ഒരാളുടെ ആകെ വരുമാനത്തിനൊപ്പം കൂട്ടി അത് ഇൻകം tax പരിധിയിൽ വരുന്നുണ്ടെങ്കിൽ മാത്രം നികുതി അടച്ചാൽ മതി. 

4.റെക്കറിംഗ് ഡെപ്പോസിറ്റ് (RD )

 • ബാങ്കുകൾ ആണ് റെക്കറിംഗ് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നത്. 
 • എല്ലാ ബാങ്കുകളും ഓൺലൈൻ സൗകര്യം ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. 
 • 6, 9, 12 മാസങ്ങളിലേക്ക് ചെറു തുകകൾ ഘഡുക്കളായി അടക്കുന്ന നിക്ഷേപ മാർഗ്ഗമാണിത്. 
 • 6 മാസം ആണ് കുറഞ്ഞ കാലാവധി  10 വർഷം വരെ നീട്ടാം. 
 • ഒരു മാസത്തിനുള്ളിൽ ആണ് പിൻവലിക്കുന്നത് എങ്കിൽ പലിശ ലഭിക്കില്ല.അടച്ച തുക മുഴുവൻ തിരികെ ലഭിക്കും.  ഒരുമാസത്തിനു ശേഷം ആണ് പിൻവലിക്കുന്നത് എങ്കിൽ കാലാവധി അനുസരിച്ചു പലിശ ലഭിക്കും ബാങ്കിന്റെ ഫിക്സിസ് ഡെപ്പോസിറ്റ് റേറ്റ് അനുസരിച്ചാണ് പലിശ നിരക്ക് കണാക്കാകുന്നത്.12 മാസമോ അതിൽ അധികമോ കാലാവധി ഉണ്ടെങ്കിൽ 6.5% ആണ് ആവറേജ് പലിശ നിരക്ക്. 
 • പലിശ നിരക്ക് ഒരാളുടെ ആകെ വരുമാനത്തിനൊപ്പം കൂട്ടിയാണ് tax അടക്കേണ്ടി വരുക. 10, 000 രൂപയിലധികം പലിശ വരുമാനം എല്ലാ ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട് എങ്കിൽപലിശ വരുമാനത്തിൽ നിന്നും  ബാങ്ക് TDS കുറയ്ക്കും. 

5.സ്വീപ് -ഇൻ ഫിക്സിഡ് ഡെപ്പോസിറ്റ് (sweep-in FD)

 • പണം ഇരട്ടിപ്പിക്കൽ, 2 in 1 അക്കൗണ്ട് എന്നും അറിയപ്പെടുന്നു. 
 • സേവിങ്സ് അക്കൗണ്ട് ഇൽ ഉള്ളതിനേക്കാൾ പലിശ വരുമാനം ലഭ്യമാകും. 
 • കാലാവധിക്ക് മുൻപ് പണം പിൻവലിച്ചാൽ പലിശയുടെ  . 5-1% വരെ മാത്രമാണ് പിഴയായി ഈടാക്കുക എന്നതാണ് പ്രധാന ആകർഷണം. 
 • ഓൺലൈൻ ആയി ബാങ്കുകളിൽ അപേക്ഷിക്കാം. 
 • ഫിക്സഡ് ഡെപ്പോസിറ് ഇന് തുല്യമായ പലിശ നിരക്കാണ് ലഭ്യമാവുക. 

6.ഡെബ്റ്റ് മ്യുച്വൽ  ഫണ്ട്‌ (debt mutual funds)

 • പല കാലയളവിൽ മ്യുച്വൽ ഫണ്ട്‌ നിക്ഷേപങ്ങൾ ലഭ്യമാണ്. 
 • ultra short duration fund, money market fund തുടങ്ങി വിവിധ പ്ലാനുകൾ ലഭ്യമാണ് 
 • പലിശ വരവിലുള്ള അസ്ഥിരതയാണ് പ്രധാന പ്രശ്നം. എന്നാലും 7% ആവറേജ് നിരക്കിൽ കിട്ടും. 
 • tax ലും ഇളവുകൾ ഉണ്ട്. 
 • മ്യൂച്വൽ ഫണ്ട്‌ നിക്ഷേപങ്ങൾ ശ്രദ്ധിച്ചു, പഠിച്ചു, വിലയിരുത്തി ചെയ്യുക. 

  ചെറിയ നിക്ഷേപങ്ങളിലൂടെ പണം കണ്ടെത്തി സാമ്പത്തിക ശേഷി കൈവരിക്കുക.കാര്യമായ പണി എടുക്കാതെ ലഭിക്കുന്ന അധിക-സ്ഥിര വരുമാനമാണ് നിക്ഷേപങ്ങളിലെ പലിശ.