ആനയടി കുത്ത് വെള്ളച്ചാട്ടം (AANAYADIKUTH WATERFALL)

anayadikuthu
Anayadikuth Waterfall

ഇടുക്കി
ജില്ലയിൽ നിന്നാണ് ഈ വെള്ളച്ചാട്ടവും സഞ്ചാരികളെ കാത്തിരിക്കുന്നത്. മനോഹരം എന്ന വാക്കിനേക്കാൾ മനോഹരമാണ് ആനയടി കുത്ത് വെള്ളച്ചാട്ടം. 

anayadikuthu
Anayadikuth Waterfall
പ്രശസ്തമായ തൊമ്മൻ കുത്ത് വെള്ളച്ചാട്ടത്തിനടുത്താണ് ഇതും. അതുകൊണ്ട് തന്നെ ഒരൊറ്റ ദിനത്തിൽ രണ്ട് കുളി പാസ്സാക്കാം . 
സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് തൊമ്മൻ കുത്തിലേക്കുള്ള വഴികൾ പിന്തുടരുക. നാട്ടുകാരോട് ചോദിച്ചാൽ സ്നേഹപൂർവ്വം അവർ വഴികൾ കാണിച്ചു തരും. 

anayadikuthu
Anayadikuth Waterfall


തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ മാത്രമാണ്
ഇങ്ങോട്ടേക്കുള്ളത്. 
റബ്ബർ തോട്ടങ്ങളും താഴ്‌വരകളും ആണ് വഴിയുടെ ചുറ്റും. 
പണ്ട് ഇതിനു മുകളിലൂടെ ആനക്കൂട്ടം കടന്ന് പോകുമ്പോൾ ഒരു ആന വെള്ളച്ചാട്ടത്തിലേക്ക് വീണതിൽ നിന്നുമാണ് ഈ പേര് ഉണ്ടായത്. 

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...