wb_sunny

മൂന്നാർ ടോപ് സ്റ്റേഷൻ MUNNAR TOP STATION IDUKKI

മൂന്നാർ ടോപ് സ്റ്റേഷൻ MUNNAR TOP STATION IDUKKI


munnar top station
MUNNAR TOP STATION

സഞ്ചാരികളുടെ പറുദീസയാണ് മൂന്നാർ. ഏതു കാലത്തും സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകുന്നു. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ വിസ്മയിപ്പിക്കുന്ന സ്ഥലമാണ് മൂന്നാർ. 

munnar top station
MUNNAR TOP STATION


മൂന്നാറിലെ ഓരോ വളവ് തിരിവുകളിലും മലമടക്കുകളിലും ഒളിഞ്ഞു കിടക്കുന്നത് അത്ഭുതങ്ങൾ മാത്രമാണ്. മൂന്നാറിൽ എത്തിച്ചേരുന്ന സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും സന്ദർശ്ശിക്കുന്ന സ്ഥലമാണ് ടോപ്സ്റ്റേഷൻ. ടോപ്സ്റ്റേഷൻ സന്ദർശിച്ചില്ലെങ്കിൽ മൂന്നാർ സന്ദർശനം പൂർണ്ണമാവുകയില്ല. 
munnar top station
MUNNAR TOP STATION


മൂന്നാർ ടൗണിൽ നിന്ന് 35 കി.മി അകലെയായി സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലായി തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് ടോപ്സ്റ്റേഷനിലേക്കുള്ള യാത്രയിൽ മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, എന്നീ സ്ഥലങ്ങൾ സന്ദർശിക്കാവുന്നതാണ് . മൂന്നാറിൽ നിന്ന് ടോപ്സ്റ്റേഷൻ വരെ വാഹനങ്ങളിൽ യാത്ര ചെയ്യാൻ പറ്റിയ നല്ല റോഡുമുണ്ട്. 

munnar top station
MUNNAR TOP STATION



ബ്രിട്ടീഷ്കാരുടെ കാലത്ത് ഇവിടെയുണ്ടായിരുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ടോപ്സ്റ്റേഷന് ആ പേര് ലഭിച്ചത്. കണ്ണൻദേവൻ മലമുകളിലെ തേയിലത്തോട്ടങ്ങളിൽ വളരുന്ന തേയിലകൾ ശേഖരിച്ച് മൂന്നാറിലും മാട്ടുപെട്ടിയിലും എത്തിച്ചേരുന്നത് ഈ റെയിൽവേയിലൂടെയായിരുന്നു. മൂന്നാറിൽ നിന്ന് റോപ്പ്‌വേ വഴിയായിരുന്നു അടിവാരത്തേക്ക് തേയില എത്തിച്ചത്. ഇതുവരെ പോകാത്തവർ ഇനിയുള്ള മൂന്നാർ യാത്രയിൽ ഒരിക്കലും ഈ കാഴ്ച്ചകൾ നഷ്ടമാക്കരുത്.


Tags

Newsletter Signup

type your mail-id here