പൂക്കോട് തടാകം  Pookkodu lake Wayanad

പൂക്കോട് തടാകം Pookkodu lake Wayanad


pookode lake
Pookkodu lake
താമരശ്ശരി ചുരം കയറി വരുന്ന സഞ്ചാരിക്ക് ഏറ്റവും ആദ്യം സന്ദർശിക്കാൻ  കഴിയുന്ന  സ്ഥലമാണ്   പൂക്കോട് തടാകം .വൈത്തിരിയിൽ നിന്നും രണ്ടു  കിലോമീറ്റെർ  മാത്രം  ദൂരം .

pookode lake
Pookkodu lake

പ്രകൃതിദത്തമായി രൂപം കൊണ്ടിട്ടുള്ള ശുദ്ധജല തടാകം കൂടെയാണ് ഇവിടം . ചിൽഡ്രൻസ് പാർക്കും ബോട്ടിങ്ങും കാട്ടിലൂടെ തടാകം ചുറ്റികാണാനുള്ള സൗകര്യവും ഇവിടെ സഞ്ചാരികൾക്കായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നു .

pookode lake
Pookkodu lake


കബനി പുഴയുടെ പ്രധാന കൈ വഴിയായ പനമരം നദി പൂക്കോട് തടാകത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത് .അക്വാറിയം ,മീൻ സ്പാ ,ക്രാഫ്റ്റ് വില്ലജ് ,ഭക്ഷണ ശാലകൾ തുടങ്ങിയവയും ഇവിടെ ഉണ്ട് .
pookode lake
Pookkodu lake


കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് ഏറ്റവും അനുചിതമായ സ്ഥലം തന്നെയാണ് ആമ്പലും താമരയും വിരിഞ്ഞു നിൽക്കുന്ന പൂക്കോട് തടാകം .
വൈകുന്നേരങ്ങളിൽ വെള്ളം കുടിക്കാൻ വരുന്ന മാൻ കൂട്ടങ്ങളും ശുദ്ധജല മീനുകളും അപൂർവയിനം പക്ഷികളും പൂക്കോട് തടാകത്തിന്റെ സഞ്ചാരികൾക്ക് പ്രിയമുള്ളതാക്കി മാറ്റുന്നു .

pookode lake
Pookkodu lake

തടാകം വരെയും റോഡ് സൗകര്യം ഉണ്ട് .മാത്രവുമല്ല ഭിന്നശേഷി സൗഹൃദ ഇടം കൂടെയാണ് പൂക്കോട് .

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...