ചാർപ്പ (CHARPPA)

charpa waterfalls
Charppa 

ചാലക്കുടി വാൽപ്പാറ വഴിക്ക് മഴക്കാലത്തു പോകുന്നവർക്ക് റോഡരുകിൽ ഒരു കിടിലൻ വെള്ളച്ചാട്ടം കാണാം. ചാർപ്പ എന്ന സ്ഥലത്ത് ഏതോ ഒരു പോഷക നദി ചാലക്കുടി പുഴയിലേക്ക് ചേരുന്നതിനു തൊട്ടുമുൻപുള്ള മനോഹര കാഴ്ച. 

   മലബാറിന്റെ മലയോരമേഖലകളിലും ഇടുക്കി യാത്രകളിലും മാത്രമാണ് റോഡിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ അധികവും നമുക്ക് കാണാൻ കഴിയുക. എന്നാൽ നല്ല മഴയുള്ള ദിവസങ്ങളിൽ ചാർപ്പായിലെ ഈ വെള്ളച്ചാട്ടം റോഡിലേക്കും എത്തിനോക്കും

   അതിരപ്പള്ളിയുടെയും വാഴച്ചാലിന്റെയും അത്ര ഗ്ലാമർ ഇല്ലെങ്കിലും മഴക്കാലത്തു ഇതുവഴി പോകുന്നവരുടെ മനസ്സു  നനച്ചു തന്നെയാണ് ചാർപ്പ കടത്തി വിടുന്നത് .

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി-ക്ക് അടുത്തുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു അടുത്തുള്ള ഒരു കുഞ്ഞു വെള്ളച്ചാട്ടം ആണ് ചാർപ്പ വെള്ളച്ചാട്ടം. വെള്ളച്ചാട്ടം എന്നൊക്കെ ഒരു ഹരത്തിനു പറയുന്നതാണ്. അങ്ങനെ പറയത്തക്ക സംഭവ വെള്ളച്ചാട്ടം ഒന്നൂല്ലാട്ടോ. അതിരപ്പിള്ളിയിൽ നിന്നും വാഴച്ചാൽ പോകുന്ന വഴിക്ക്, ഇടതു വശത്താണ് ഈ ചെറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നുകൊണ്ട് തന്നെ ഇത് കണ്ട് ആസ്വദിക്കാവുന്നതാണ്.
കാട്ടിൽ മഴ പെയ്യുമ്പോൾ, കാട്ടിലെ ചെറിയ ചെറിയ കൈവഴികളിലെ വെള്ളം ഒലിച്ചു വന്നു, ആർത്തലച്ചു താഴേക്ക് പതിച്ചു, അതിരപ്പിള്ളി ജലപാതത്തിലേക്കു പോകുന്ന ഒരു കുഞ്ഞു വെള്ളച്ചാട്ടം ആണ് ചാർപ്പ. കാട്ടിൽ മഴ പെയ്യുമ്പോൾ മാത്രമേ ഈ വെള്ളച്ചാട്ടം ശക്തി പ്രാപിക്കുകയുള്ളു. അല്ലാത്ത സമയത്ത് ഇത് ഒരു ചെറിയ നീരുറവ പോലെ തോന്നുകയുള്ളു. ചുരുക്കി പറഞ്ഞാൽ, മഴക്കാലത്ത് മാത്രമേ ഇത് ഭംഗിയോടെ ആസ്വദിക്കാൻ പറ്റു.
ഇവിടേക്ക് പ്രവേശിക്കുന്നതിനു ഫീസ് ഒന്നും തന്നെ ഇല്ല. പക്ഷെ, മുഴുവൻ സമയവും ഇവിടെ വനംവകുപ്പിന്റെ ഒരു ഗാർഡ് ഉണ്ടാകും. അവിടെ ചെന്ന്, മുകളിലേക്ക് കയറിപോകാൻ ഒന്നും ശ്രമിക്കേണ്ട. നല്ല മുട്ടൻ പണി കിട്ടുന്നതായിരിക്കും 😀. ചുമ്മാ റോഡിൽ നിന്ന് വെള്ളച്ചാട്ടം കാണുക, ഫോട്ടോ എടുക്കുക, നേരെ വാഴച്ചാൽ പോകുക. ആ റോഡ് നേരെ വാല്പാറ, മലക്കപ്പാറ, ഷോളയാർ, പൊള്ളാച്ചി വനപാത ആണ്
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...