കാരാപ്പുഴ ഡാം  Karappuzha Dam Wayanad

കാരാപ്പുഴ ഡാം Karappuzha Dam Wayanad


karapuzha dam
Karappuzha Dam

വയനാട് ജില്ലയിലുള്ള കാരാപ്പുഴ ഡാം കേരളത്തിലെ ഡാമുകളിൽ വലുപ്പം കൂടിയവയിൽ പെടുന്നു .വയനാടിന്റെ ഏറ്റവും സുന്ദരമായ പച്ചപ്പ്‌ നിറഞ്ഞ പ്രദേശത്താണ് കാരാപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത് .

karapuzha dam
Karappuzha Dam

ജലസേചന പദ്ധതികൾക്ക് വേണ്ടി 1977 ൽ തുടക്കം കുറിച്ച ഡാം നിർമാണം 2004 ൽ ആണ് അവസാനിച്ചത് .ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട കനാൽ നിർമാണം ഇപ്പോഴും നടക്കുന്നുണ്ട് .

karapuzha dam
Karappuzha Dam


വര്ഷം മുഴുവൻ ജലസമൃദ്ധിയുള്ള കാരാപ്പുഴ നദിക്ക് കുറുകെയാണ് ഈ ഡാം സ്ഥിതിചെയ്യുന്നത്.28 മീറ്റർ ഉയരവും 625 മീറ്റർ നീളവും ഈ ഡാമിനുണ്ട് .ധാരാളം ചെറു ദ്വീപുകളും ജലപക്ഷികളും ഇവിടെ ഉണ്ട് .കല്പറ്റയിൽ നിന്നും 20 km ദൂരവും, കാക്കവയലിൽ നിന്നും 8 km ദൂരവും, ബത്തേരിയിൽ നിന്ന് 25 km ആണ് ഇവിടെയ്ക്കുള്ള ദൂരം. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

karapuzha dam
Karappuzha Dam

വയനാട് ചുരം കേറി വരുന്ന ഒരു സഞ്ചാരി അതിനും മുകളിൽ ഇങ്ങനൊരു ഡാം കൂടെയുണ്ടെന്ന് തിരിച്ചറിയുമ്പോൾ അത്ഭുതപ്പെടും .ആദിവാസി യുവാക്കൾ മത്സ്യബന്ധനത്തിനായും കാരാപ്പുഴ ഡാം ഉപയോഗിക്കുന്നു .
വയനാട്ടിൽ വന്നാൽ സന്ദർശിക്കേണ്ട ടൂറിസം  കേന്ദ്രങ്ങളിൽ ഒന്നാണിത്. വയനാട് ജില്ലയിലെ മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ വില്ലേജിൽ നിർമ്മിച്ചിരിക്കുന്ന, പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. (കാരാപ്പുഴ ജലസേചന പദ്ധതി).
മുതിർന്നവർക്ക് 30 രൂപയും, 5 വയസ്സിനു മുകളിൽ പ്രായമായ കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...