jadayupara
Jadayuppara

കൊല്ലം ജില്ലയിൽ ചടയമംഗലം എന്ന സ്ഥലത്താണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന പേരിലാണ് ജടായു ഏർത് സെന്ററിന്റെ ഭാഗമായിട്ടുള്ള ഈ പ്രദേശം ടൂറിസം മാപ്പിൽ ഇടം പിടിക്കുന്നത്.

jadayupara
Jadayuppara

രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്നതിനിടയിൽ ജടായു എതിർക്കുകയും ഒടുവിൽ ജടായുവിന്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി രാവണൻ യാത്രയാകുന്നു. 64 ഏക്കറിൽ പരിസ്ഥിതി ഉദ്യാനമാക്കി വിഭാവനം ചെയ്ത ഈ ശില്പത്തിന്റെ ശിൽപി സംവിധായകനായ രാജീവ്‌ അഞ്ചൽ ആണ്.

jadayupara
Jadayuppara

പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച കേരളത്തിലെ ആദ്യത്തെ വിനോദ സഞ്ചാര പദ്ധതിയാണിത്
. 200  നീളവും   150 വീതി  75 അടി ഉയരവും ഉള്ള ഈ ശില്പം ചിറകറ്റുവീണ ജടായുവിനെ ഓർമിപ്പിക്കുന്നു. 

jadayupara
Jadayuppara

100 കോടി പ്ലാനിൽ പണിതുയർത്തിയ ഈ സംരംഭം 6 ഡി തിയേറ്റർ, ആയുർവേദ സെന്റർ, മലമുകളിലേക്ക് കേബിൾ കാർ,ഡിജിറ്റൽ മ്യൂസിയം, അഡ്വെഞ്ചുർ സോൺ എന്നിവയും ഉൾപ്പെടുന്നു. 

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...

കൊല്ലം  ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....