kava island
KAVA ISLAND

പാലക്കാട്‌, മലമ്പുഴ ഡാമിന് സമീപത്തായി നിലകൊള്ളുന്ന ഇടതൂർന്ന വനപ്രദേശത്ത് ശാന്തമായ തടാകത്താലും, നിലം തൊടുന്ന ശാഖകളോട് കൂടിയ മരങ്ങളാലും, കുന്നുകളാലും ചുറ്റപ്പെട്ട അതിമനോഹരമായ പ്രദേശമാണ് കവ. പാലക്കാട്‌ ടൗണിൽ നിന്നും കഷ്ടിച്ച്‌ 13 കി.മി മാത്രമാണുള്ളത്. 

kava island
KAVA ISLAND


പ്രകൃതി സ്നേഹികൾക്കും, ട്രെക്കിങ്ങ് ഇഷ്ട്ടപെടുന്നവർക്കും, പക്ഷി നിരീക്ഷകർക്കും അനുയോജ്യമായ സ്ഥലം. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലമാണിത്. 

kava island
KAVA ISLAND


വൈകുന്നേരങ്ങളിൽ എത്തുന്നത് ഉത്തമം
. വൈകുന്നേര സന്ദർശനം കുന്നുകൾക്കിടയിലൂടെയുള്ള സൂര്യാസ്തമയ ദൃശ്യം മനസ്സിലും ക്യാമറയിലും പകർത്താൻ സഹായിക്കുന്നു.
kava island
KAVA ISLAND


തണുത്ത ശുദ്ധ വായുവും ശ്വസിച്ച്‌ കവയിലൂടെയുള്ള ഒരു യാത്ര അത് മനസ്സിന് എന്തെന്നില്ലാത്ത കുളിർമയും സന്തോഷവും പകരും.