Vadakkumnatha Temple
Vadakkumnatha Temple


തൃശ്ശൂരിന്റെ നെഞ്ചിൽ ഇത്രയേറെ സ്വാധീനമുള്ള ക്ഷേത്രങ്ങൾ വളരെ കുറവാണ്.
പൂരവും പൂരപ്രേമികളും സ്വപ്നങ്ങളിൽ കൊണ്ടുനടക്കുന്ന മണ്ണ് .
പുണ്ണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ  മാനസിക വിഷമങ്ങൾ വരുമ്പോൾ ജയസൂര്യയും അജു വർഗീസും പോയി ഇരിക്കുന്ന അതേ വടക്കും നാഥന്റെ മണ്ണ് .
ഭാരതത്തിന്റെ മഹനീയമായ ക്ഷേത്ര നിർമാണ വൈഭവം വടക്കും നാഥാ ക്ഷേത്രത്തിന്റെ ചുവരുകളിൽ നമുക്ക് കാണാൻ കഴിയും .
പ്രാർത്ഥനയുടെ  മനസ്സ് മാത്രമല്ല ,കലയുടെ കൂടെ അത്യുന്നതിയിലാണ് വടക്കും നാഥന്റെ നിൽപ്പ് .

Vadakkumnatha Temple
Vadakkumnatha Temple
തൃശൂർ നഗരമധ്യത്തിലുള്ള തേക്കിൻകാട് മൈതാനത്തിന്റെ ഹൃദയ ഭാഗത്താണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശക്തൻ തമ്പുരാന്റെ കാലത്താണ് ഇപ്പോൾ കാണുന്ന രീതിയിൽ പുനർനിർമിച്ചത്.ക്ഷേത്ര വിസ്തൃതിയിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളേക്കാൾ വളരെ മുൻപിലാണ് വടക്കും നാഥന്റെ ഈ മണ്ണ്.20 ഏക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രത്തിനു നാല് ദിക്കിലുമായി നാല് മഹാ ഗോപുരങ്ങൾ പണി തീർത്തിട്ടുണ്ട്.

Vadakkumnatha Temple
Vadakkumnatha Temple

 
 വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട്.ഈ ക്ഷേത്രത്തിന്റെ നിർമാണം പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കാലത്തു നടന്നതാണെന്നു കരുതപ്പെടുന്നു.അങ്ങനെ എങ്കിൽ തന്നെ 1300 വര്ഷങ്ങളുടെ പഴമ ഈ ക്ഷേത്ര നിർമ്മിതിക്ക് പറയുവാനാകും.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ആദിദ്രാവിഡ കാവുകളിൽ ഒന്നായിരുന്ന ഈ ക്ഷേത്രം പിന്നീട് ബുദ്ധ- ജൈന വിശ്വാസങ്ങളുടെ ഭാഗമാവുകയും പിന്നീട് ശൈവ-വൈഷ്ണവ സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു.
ക്ഷേത്ര സങ്കേതത്തിൽ ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.തൃശൂർ നഗരത്തിന്റെ ഒത്ത നടുക്കായി സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രത്തിനു ഒരു കിലോമീറ്റെർ ചുറ്റളവിലായി 3 ബസ് സ്റ്റാന്റുകളും ഒരു റയിൽവെ സ്റ്റേഷനും ഉണ്ട്.

Vadakkumnatha Temple


മധ്യ കേരളത്തിന്റെ സംസ്കാര രൂപീകരണത്തിൽ വടക്കുംനാഥൻ ക്ഷേത്രവും തൃശൂർ പൂരവും വഹിച്ചിട്ടുള്ള പങ്കു ചെറുതല്ല .വെറുതെയല്ല ..എന്തെങ്കിലും വിഷമങ്ങൾ വരുമ്പോൾ തൃശൂരുകാർ മതം നോക്കാതെ വടക്കുംനാഥന്റെ മുന്നിലേക്ക് വരുന്നതും ..ഇരിക്കുന്നതും