കേരളത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നായ അരുവികാച്ചൽ വെള്ളച്ചാട്ടം.കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ഈരാറ്റുപേട്ടയ്ക്ക് അടുത്തു പൂഞ്ഞാർ -തെക്കേക്കര ക്കു സമീപമാണ് ഈ മൊഞ്ചുള്ള വെള്ളച്ചാട്ടം.240 ഓളം അടി ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്ക് പതിക്കുന്നത്.

ഉള്ള കാര്യം പറയാല്ലോ മാരക കാഴ്ച തന്നെയാണിത്.അപകട സാധ്യത പൊതുവെ കുറവാണു എന്നതും ഈ വെള്ളച്ചാട്ടത്തിലേക്കെത്താൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു.

അടുത്തൊന്നും നിന്ന് മൊബൈൽ ക്യാമെറയിൽ വെള്ളച്ചാട്ടത്തിന്റെ പകർത്താൻ ശ്രമിച്ചാൽ നമ്മൾ ദയനീയമായി പരാജയപ്പെടും..അത്രയേറെ ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്.


മൺസൂൺ കറുത്ത് ആർജ്ജിക്കുന്നതോടെ അരുവികാച്ചലും സുന്ദരിയായി മാറും.സഞ്ചാരികളുടെ വരവും കൂടും..പാറക്കെട്ടുകളിൽ തട്ടിത്തെറിച്ചു ജലം താഴേക്ക് പതിക്കും.

പാറയിൽ തന്നെ രൂപപ്പെട്ടുള്ള ചെറിയ തട്ടുകളിലൂടെ ശക്തിയായി വെള്ളം പതിക്കുമ്പോൾ ബാഷ്പങ്ങളായി അത് ചിതറി തെറിക്കും.താഴെ നിൽക്കുന്ന സഞ്ചാരിയുടെ മനസ്സും ശരീരവും ഏതു പതിയെ കുളിർപ്പിക്കും.

മഴക്കാലം സജീവമാകുന്ന ജൂലൈ -സെപ്തംബര് മാസങ്ങളിൽ നല്ല ജലമൊഴുക്കാണ് ഇവിടെ.അത് മഞ്ഞുകാലത്തിന്റെ അവസാനമാസങ്ങൾ വരെയും ഉണ്ടാകും.


മഴക്കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ട സങ്കേതമായി മാറുന്ന ഇവിടം മഞ്ഞുകാലത്തിന്റെ ആരംഭം ഡിസംബറിൽ ആകുന്നതോടെ കുടുംബങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി മാറും.

പാതാമ്പുഴ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ നടന്നാൽ ഇവിടെ എത്താം.ഇവിടെ നിന്നും 7 കിലോമീറ്റർ മാറിയാണ് പൂഞ്ഞാർ കൊട്ടാരം പൂഞ്ഞാർ കൊട്ടാരം പൈതൃകവസ്തുക്കളും മറ്റും സംരക്ഷിക്കാം എന്നവണ്ണം മ്യൂസിയം ആക്കി മാറ്റിയിട്ടുണ്ട്.

അരുവികച്ചാൽ വെള്ളച്ചാട്ടത്തിനൊപ്പം പൂഞ്ഞാർ കൊട്ടാരവും കൂടെ ചേർത്താൽ ഈ യാത്ര കിടിലൻ ആയി മാറും...