ഇമ്രാൻ ഖാൻ കൊല്ലം...വലിയ പരിചയം ഒന്നുമില്ല ല്ലേ..എന്നാൽ നമ്മളിൽ ഭൂരിപക്ഷം പേരും അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്.അതിൽ നിന്നും ഒഴുകിയിറങ്ങുന്ന മധുരിയിൽ വീണുപോയിട്ടുണ്ട്. 

 കേൾക്കുന്നവർ..കേൾക്കുന്നവർ...അറിയാതെ പറഞ്ഞുപോകും...ന്റെ പൊന്നോ എന്ത് സൗണ്ട് ആണിത്...

ഏഷ്യാനെറ്റിലെ തരംഗമായ ഐഡിയ സ്റ്റാർസിംഗർ 2008 സീസണിലെ മികച്ച ഗായകരിലൊരാൾ .

സ്വരമാധുരിയിൽ ഭാവ-രാഗങ്ങൾ ഇണക്കിച്ചേർത്തു ആസ്വാദകരുടെ മനസ്സിൽ ഇപ്പോഴും അദ്ദേഹം പാടുകയാണ്...തന്റെ ഉപജീവനമാർഗ്ഗമായ ബ്രീസ് എന്ന ഓട്ടോയിൽ ഇരുന്നു...


കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രാഹുൽരാജ്  You made my day എന്ന തലകെട്ടോടു കൂടെ ഇമ്രാൻഖാന്റെ സംഗീതം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഇപ്പോൾ.
സ്മ്യൂൾ എന്ന ഡിജിറ്റൽ പ്ലാറ്റുഫോം വഴിപാടുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഫേസ്ബുക്കിൽ തന്നെ ആയിരകണക്കിന് പ്രേക്ഷകരുണ്ട്.

സ്റ്റാർസിംഗറിൽ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റിയ ഖുദാ സെ മന്നത്  ഹൈ മേരി  ...എന്ന ഗാനത്തിനെ ജനങ്ങൾ നെഞ്ചിലെടുത്തു കഴിഞ്ഞു..യൂട്യുബിലും അദ്ദേഹം ഇപ്പോൾ ചാനൽ തുടങ്ങിക്കഴിഞ്ഞു.തമിഴ് - ഹിന്ദി ഗാനങ്ങൾ പാടുന്നതിലെ ഇമ്രാന്റെ മികവ് അപാരം തന്നെ...


ആ ഗാനങ്ങളിൽ നമ്മൾ അലിഞ്ഞു ചേരും..ആ സ്വരമാധുരിയിൽ ആസ്വാദകൻ തന്നെത്തന്നെ മറക്കും.

ഇമ്രാന്റെ പാട്ടുകേട്ട ആർക്കും തോന്നും. ഇത്രയും വ്യത്യസ്തമായ ശബ്ദത്തിൽ  ഭാവത്തോടു കൂടെ,അനുഭവത്തോടുകൂടെ  പാടുവാൻ പാടാൻ മലയാളത്തിൽ ഇന്ന് മറ്റാരുമില്ല. ഇങ്ങനെ ഒരുപാടു കാലം പാട്ടിന്റെ ലോകത്ത് തിളങ്ങാൻ ഇമ്രാന് കഴിയട്ടെ എന്നാണ് ആരാധകരുടെ ആശംസ.

പലരും ജീവിത പ്രാരാബ്ധങ്ങൾ വരുമ്പോൾ ജന്മസിദ്ധമായ സംഗീതമടക്കമുള്ള കഴിവുകളെ സൗകര്യപൂർവം മറക്കും.എന്നാൽ അവർക്കുമുന്നിൽ വ്യത്യസ്തനാവുകയാണ് ഇമ്രാൻ..ജീവിതത്തിനൊപ്പം പാടിക്കൊണ്ട്..