പശ്ചിമഘട്ടത്തിന്റെ മടിയിൽ ഉറങ്ങുന്ന കുഞ്ഞാണ് പൈതൽമല.കാട് കാണാനും മഴ നനയാനും മഞ്ഞിനെ ആലിംഗനം ചെയ്യാനും മലബാറുകാർ തിരഞ്ഞെടുക്കുന്ന കണ്ണൂർ ജില്ലയിലെ സഞ്ചാരകേന്ദ്രം.

paithalmala
Paithalmala

തണുപ്പും പച്ചപ്പ്‌ പുതച്ചു കിടക്കുന്ന മലനിരകളും മൂന്നാറിന്റെ കുത്തകയാണെന്നു കരുതിയവർക്ക് മുന്നിൽ മറ്റൊഅത്ഭുതമാണ് മലബാറിന്റെ സ്വന്തം പൈതൽ മല
.1372 മീറ്റർ  ഉയരത്തിൽ ആണ് പൈതൽ മലയുടെ ഇരിപ്പ്.പൊട്ടൻപ്ലാവ് ഗ്രാമത്തിനു തൊട്ടടുത്ത് .
കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള മല എന്നൊരു അഹങ്കാരവും പൈതൽമല ക്ക് ഉണ്ട്.

paithalmala
Paithalmala


വിനോദ സഞ്ചാരികളുടെ മുന്നിലെ പുതിയ പറുദീസയാണ് മനുഷ്യന്റെ കരവിരുത് അധികം അരങ്ങേറാത്ത ഈ മണ്ണ്. ഇതുവരെ ഇവിടം സന്ദർശിച്ച സഞ്ചാരികൾ ആണ് ഒരു പരിധിവരെ ഈ വിശുദ്ധതയ്ക്ക് കാരണം എന്ന് പറയ്യാതെ മല കേറാൻ വയ്യ.
കുടക് കാടുകളോട് ചേർന്ന് കേരളത്തിന്റെയും കര്ണാടകയുടെയും അതിരിലാണ് ഈ ഉയരക്കാരന്റെ നിൽപ്പ്.
ജൂൺ മുതൽ ഒക്ടോബര് വരെ നീളുന്ന മൺസൂൺ കാല ട്രക്കിങ്ങിനാണ് കൂടുതൽ ആൾക്കാരും പൈതൽമലയിലേക്ക് എത്തുന്നത്.

paithalmala
Paithalmala

ഫോട്ടോഗ്രാഫര്മാരുടെയും പ്രിയപ്പെട്ട സ്ഥലമായി പൈതൽമല മാറിക്കഴിഞ്ഞു.പൈതൽ വാലിയിൽ നിന്നും 45 മിന്റ് യാത്ര കൊണ്ട് പൈതല്മലയുടെ മുകളിലേക്ക് എത്താം അവിടെ ഒരു വാച്ചിങ് ടവറും ഉണ്ട്.4124 ഏക്കർ  പ്രദേശത്താണ് പൈതൽമലയുംകാടും നിലകൊള്ളുന്നത്.മനുഷ്യന്റെ സ്പർശം ഏൽക്കാത്ത നിബിഢവനങ്ങൾ ആണ് ഇവിടെയെറെയും.മലയുടെ മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച വാഗമണ്ണിനേയും മൂന്നാറിനേയും ഓർമിപ്പിക്കുന്നു.
മഴയോടൊപ്പം മല കയറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അനുഭവം തന്നെ ആയിരിക്കും ഈ കാടും പച്ചപ്പും എല്ലാം.മഴ തുടങ്ങുന്ന ജൂൺ - ജൂലൈ മാസങ്ങളാണ് അത്തരമൊരു യാത്രയ്ക്ക് ഏറ്റവും മികച്ചത്.ഒക്ടോബറിലേക്കും നവംബറിലേക്കും കാത്തിരുന്നാൽ മഴയിൽ വളരുന്ന പുല്ലുകൾ പൂർണ വളർച്ച എത്തുകയും യാത്ര കൂടുതൽ ദുഷ്കരമാക്കുകയും ചെയ്തേക്കാം.വേനല്ക്കാലത്തിന്റെ മധ്യത്തോടു  കൂടെ വീണ്ടും മലകയറ്റം ആരംഭിക്കാം.

paithalmala
Paithalmala


യഥാർത്ഥ പ്രകൃതിയെ അറിയുവാൻ ആണ് പൈതൽമല അവസരമൊരുക്കുന്നത്.പലപ്പോഴും നമ്മൾ സഞ്ചരിക്കുന്ന കാടുകൾക്ക് മനുഷ്യ സ്പർശം ഇട്ടതു മൂലമുള്ള ഒരു കൃത്രിമത്വം ഉണ്ടാകും എന്നാൽ ഈ കാടുകൾ മേഘത്തിന്റെയും മഞ്ഞിന്റെയും രസക്കൂട്ടുകൾ സഞ്ചാരികൾക്കായി ഒരുക്കുന്നു.

Paithalmala


കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ വരവ് പൈതൽമലക്കും ഗുണകരമാകും എന്നുള്ള പ്രതീക്ഷയിൽ ധാരാളം റിസോർട്ടുകളും സഞ്ചാരികൾക്കായി ഇവിടെ ഒരുങ്ങുന്നു.തളിപ്പറമ്പിൽ നിന്നും 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും ആണ് ഇങ്ങോട്ടുള്ള ദൂരം.