വെള്ളച്ചാട്ടങ്ങളുടെ നാടാണ് ഇടുക്കി.അതെ പോലെ തന്നെ മനോഹരമായ ഹില്സ്റ്റേഷനുകളുടെയും..ഒട്ടുമിക്ക എല്ലാ മലനിരകളുടെയും ഇടയിൽ മനോഹാരിയായി കുതിച്ചൊഴുകുന്ന സുന്ദര വെള്ളച്ചാട്ടങ്ങളും ഉണ്ടാകും..
അത്തരമൊരു വെള്ളച്ചാട്ടമാണ് മൂന്നാറിലെ റിപ്പിൾ ഫാൾസ്.

ഇടുക്കി ജില്ലയിലാണ് മനോഹരമായ ശ്രീ നാരായണപുരം റിപ്പിൾ ഫാൾസ് സ്ഥിതി ചെയ്യുന്നത്.സഞ്ചാരികൾ ഇവിടേക്ക് വന്നു തുടങ്ങുന്നതേ ഉള്ളൂ.

മൂന്നാറിൽ നിന്നും 21 കിലോമീറ്റർ ദൂരമാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ളത്.എന്നാൽ അത്രയും ദൂരം യാത്ര ചെയ്യാനുള്ള വകുപ്പൊക്കെ ഈ വെള്ളച്ചാട്ടത്തിനു ഉണ്ട് താനും..

തേയിലത്തോട്ടങ്ങളുടെ രാജക്കാട്ടുനിന്നും 6 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ള ദൂരം.

കുഞ്ചിത്തണ്ണി -രാജാക്കാട് റോഡിനു വെച്ച് പിടിപ്പിച്ചാൽ ഈ വെള്ളച്ചാട്ടം കാണാം.ഇടുക്കിയിലെ മനോഹരമായ വെള്ള ചട്ടങ്ങളിൽ ഒന്നായ റിപ്പിൾ ഫാൾസ് ആദ്യകാലങ്ങളിൽ അപകടങ്ങൾക്കും പേര് കേട്ടിരുന്നു.

സഞ്ചാരികളിൽ പലരും നീരൊഴുക്ക് ശക്തമാകുന്ന സമയങ്ങളിൽ പാറക്കൂട്ടങ്ങളിൽ കയറി താഴേക്ക് വീണും മറ്റുമുള്ള അപകടങ്ങൾ വ്യാപകമായതോടെ യാത്രികരുടെ സംരക്ഷണത്തിനായി പുഴയുടെ മടിത്തട്ടിലേക്ക് നിരന്നു കിടക്കുന്ന വിശാലമായ പാറക്കെട്ടുകളിലൂടെ സഞ്ചാരികൾക്ക് സുരക്ഷിതമായി നടന്നു വെള്ളച്ചാട്ടങ്ങൾക്ക് സമീപം എത്തി കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഒന്നര മീറ്റർ വീതിയിൽ ഒരു നടപ്പാത നിർമ്മിക്കപ്പെട്ടു.ഇരു വശത്തും കൈവരികളും നിർമിച്ചു.

വിദേശീയരടക്കം ഇപ്പോൾ ഈ പ്രദേശത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്.
മൂന്നാറിലെ മൊട്ടക്കുന്നുകളും വാഗമണ്ണും മാട്ടുപ്പെട്ടിയും കുന്തളയും രാമക്കല്മേടും തേക്കടിയും ഒട്ടേറെ ഡാമുകളും വെള്ളച്ചാട്ടങ്ങളും ഇടുക്കിയിലേക്ക് വരുന്ന സഞ്ചാരികൾക്ക് വെറും കയ്യോടെ തിരിച്ചു പോകേണ്ടി വരില്ല.

കൊച്ചി -ധനുഷ്‌കോടി പാതയിലൂടെയാണ് നിങ്ങൾ വരുന്നത് എങ്കിൽ വളരെ പെട്ടെന്ന് ഈ വെള്ളച്ചാട്ടം കാണാം.

മഴ സജീവമാകുന്ന മാസങ്ങളിൽ ഇവിടേക്ക് ആൾക്കാരുടെ പ്രവാഹമാണ്.വെള്ളച്ചാട്ടത്തിലേക്ക് നിൽക്കുന്ന നടപ്പാലത്തിൽ നിന്ന് കൊണ്ട് അവർ വെള്ളച്ചാട്ടം കാണും..ചിത്രങ്ങൾ എടുക്കും..

മുതിരപ്പുഴയാർ പണ്ട് മുതലേ ടൂറിസവുമായി ബന്ധപ്പെട്ടു പ്രശസ്തമാണ്.

അത് കൊണ്ട് തന്നെ ധാരാളം മനോഹര വെള്ളച്ചാട്ടങ്ങളും ഈ പുഴയിലുണ്ട് എങ്കിലും സുരക്ഷാ പ്രശനങ്ങൾ ഉള്ളതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.