1. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം orumayundenkil ulakkanmelum kidakkam 
 2. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് chakkinu vechath kokkinu kondu 
 3. ആന വായിൽ അമ്പഴങ്ങ aaana vaayil ambazhanga 
 4. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ kurukkan chathaalum kann kozhikootil thanne 
 5. അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും alpanu artham kittiyaal ardharraathrikkum kuda pidikkum
 6.  ഉപ്പോളം വരുമോ ഉപ്പിലിട്ടത് uppolam varumo uppilittatth 
 7. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം unniye kandaalariyaam oorile panjam 
 8. പുത്തനച്ചി പുരപ്പുറം തൂക്കും puthanachi purppuram thookkum 
 9. പണം ഇല്ലാത്തവൻ പിണം panamillathavan pinam 
 10. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് mookkilla raajyath murimookkan rajaav
 11.  അച്ചിവീട്ടിൽ പരമസുഖം achiveetil Panama sukam 
 12. സൈക്കിളിൽ നിന്നും വീണ ചിരി പോലെ cyckilil ninn veena chiripoole 
 13. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക swaram nannavumbol pattu nirthuka 
 14. സൂക്ഷിച്ചാൽ ദുഖിക്കണ്ട sookshichaal dhukkikenda 
 15. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരും soooji kond edukkendath thoomba kond edukkendi varum 
 16. സമ്പത് കാലത്തു തൈ പത്ത് വെച്ചാൽ ആപത് കാലത്തു കാ പത്തു തിന്നാം sambath kaalath thai pathu vechaal aaapath kaalath kaa pathu thinnnam 
 17. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തു വെക്കുക veelyil kidanna paambine thoolath vekkuka 

 18. malayalam pazhamchollukal

 19. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടിയിൽ chemmeen thulliyaal muttoolam pinnem thulliyaal chatteelu 
 20. വേലി തന്നെ വിളവ് തിന്നുക veeeli thanne vilav thinnuka 
 21. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും veeenamenkil chakka veerinmelum kaaykkum 
 22. വെള്ളത്തിൽ വരച്ച വര പോലെ vellathil varacha vara pole 
 23. വെളുക്കാൻ തേച്ചത് പാണ്ടായി velukkan thechath paandaayi 
 24. അക്കര പച്ച akkkara pacha 
 25. ആകാശത്തേയ്ക്ക് തുപ്പിയാൽ മുഖത്തേക്ക് aaakaashathekk thuppiyaal athu mukhathekk 
 26. വിനാശ കാലേ വിപരീത ബുദ്ധി vinaasha kaale vipareedha budhi
 27.  വിദ്യ ധനം സർവ്വധനാൽ പ്രധാനം vidhya dhanaam sarvadhanal pradhaanam 
 28. ചാറു നന്ന് പക്ഷെ അത് മുള്ളേക്ക് ഒഴിക്കണ്ട chaaru nannu pakshe athu mullerkk ozhikkenda 
 29. വിത്ത് ഗുണം പത്തു ഗുണം vithu gunam pathu gunam 
 30. വിത്തിനു കുത്തുണ്ടെങ്കിൽ ഇലയ്ക്ക് തുള നിശ്ചയം vithinu kuthundenkil elakk thula nishchayam 
 31. വാളെടുത്തവൻ വാളാൽ vaaaleduthavan vaaalal 
 32. നിന്റെ വാക്കും പഴഞ്ചാക്കും Ninte vaakkum pazham chaaakum oru polle 
 33. വല്ലഭനു പുല്ലും ആയുധം vallabhanu pullum aayudham 
 34. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് vaayil thoonniyath koothakk paatt 
 35. അക്കരെയൊട്ട് പോയതും ഇല്ല ഇക്കരെയൊട്ട് നിന്നതുമില്ല Akareyottu poyathum illa, ikkareyottu ninnathum illa! 
 36. അക്കരെ നിന്നാൽ ഇക്കരെ പച്ച Akkare ninnal ikkare pacha!
 37.  അരിയെത്ര ?പയർ അഞ്ചാഴി Ariyethra? Payar anjaazhi! 
 38. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് Angaadiyil thottathinu ammayod ! 
 39. അങ്കവും കാണാം താലിയും ഒടിക്കാം Ankavum kanaam thaaliyum odikkam! 
 40. അഞ്ചനം എന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും Anchanam ennaal enikku ariyaam, manjal pole veluthirikkum! 
 41. അടി കൊള്ളാൻ ചെണ്ടയും പണം പറ്റാൻ മാരാരും Adi kollan chendayum panam pattan mararum! 
 42. അനുഭവമാണ് മഹാ ഗുരു Anubhavam aanu mahaa guru! 
 43. അടി തെറ്റിയാൽ ആനയും വീഴും Adi thettiyaal aaneyum veezhum! 
 44. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ Attaye pidichu methayil kidathiyaal kidakkumo? Attaye pidichu methayil kidathiyaalum athu pokum kuppa kuzhiyil! 
 45. അമ്മക്ക് പ്രാണവേദന മകൾക്ക് വീണ വായന Ammayku prana vedana, makalku veena vayana! 
 46. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ Andiyodaduthaale mangayude puliyariyooo! 
 47. അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ട Annaan kunjine maram kettam padippikenda! 
 48. അണ്ണാറ കണ്ണനും തന്നാലായത് Annaara kannanum thannaal aayathu! 
 49. അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നേം നായക്ക് മുറുമുറുപ്പ് Ariyum thinnu ashaarichiyem kadichu pinnem nayakku murumuruppu! 
 50. അല്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയിലും കുട പിടിക്കും Alpanu aishwaryam vannal, artha raathriyilum kuda pidikkum! 
 51. ആട് കിടന്നിടത് പൂട പോലുമില്ല Aadu kidannidathe pooda polumilla! 
 52. ആന കൊടുത്താലും ആശ കൊടുക്കരുത് Aana koduthalum aasha kodukaruthu! 
 53. ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട Aanappurathirunnal pattiye pedikkanda!
 54.  ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ ഒക്കില്ല Aana melinjalum thozhuthil kettan okkilla! 
 55. ആനയുണ്ടോ ആനയുടെ വലുപ്പം അറിയുന്നു Aanakkundo anayude valippam ariyunnu! 
 56. ആന വായിൽ അമ്പഴങ്ങ Aana vayil ampazhanga! 
 57. ആറ്റിൽ ഇറങ്ങിയവനെ ആഴം അറിയൂ Aattil irangiyavane aazham ariyoo! 
 58. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം Aattil kalanjalum alannu kalayanam!
 59.  ആരംഭ ശൂരത്വം Aarambha Shoorathwam! 
 60. ആവിശ്യക്കാരന് ഔചിത്യം പാടില്ല Aavashyakkaranu ouchithyam padilla! 
 61. ഇല ചെന്ന് മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽ വീണാലും കേടു ഇലക്കാണ് Ila chennu mullil veenalum, mullu chennu ilayil veenaalum, kedu ilakku aanu!
 62.  ഇല നക്കി നായയുടെ ചിറി നക്കി നായ Ila nakki nayude chiri nakki naya!
 63.  ഇരുന്നിട്ട് വേണം കാൽ നീട്ടാൻ Irunnittu venam kal neettaan! 
 64. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് Eeenaampechi-kku kootu marapatti! 
 65. ഉപ്പോളം വരുമോ ഉപ്പിലിട്ടത് Uppinolam varumo uppilittathu? 
 66.  ഉപ്പില്ലാ പണ്ടം കുപ്പയിൽ Uppilla pandam kuppayil !
 67.  ഉപ്പ് തിന്നവൻ വെള്ളം കുടിക്കും Uppu thinnavan vellam kudikkum! 
 68. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം Unniye kandaal ariyaam oorile panjam! 
 69. ഉരൽ ചെന്ന് മദ്ദളത്തോടു പരാതി പറയുന്നു Ural chennu maddlathodu parathi parayunnu! 
 70. എത്തിനോക്കുന്നവന്റെ പുറത്തു ഏണിവെച്ചു നോക്കുന്നവൻ Ethinokkunnavante purathu eni vechu nokkunnavan! 
 71. എരി തീയിൽ എന്ന ഒഴിക്കുക Eri theeyil enna ozhikkuka! 
 72.  എലിയെ കൊല്ലാൻ ഇല്ലം ചുടണോ Eliye kollaan illam chudano?
 73.  എല്ലു മുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം Ellu muriye pani cheythal pallu muriye thinnam! 
 74.  ഒട്ടകത്തിന് സ്ഥലം കൊടുത്തപോലെ Ottakathinu sthalam kodutha poley! 
 75. ഒത്തു പിടിച്ചാൽ മലയും പോരും Oththu pidichaal malayum porum! 
 76. ഒന്നുകിൽ ആശാന്റെ നെഞ്ചത്തു അല്ലെങ്കിൽ കളരിക്ക് പുറത്ത് Onnukil aasante nenchathu allenkil kalarikku purathu! 
 77. ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനാണെന്നു തോന്നും Oruthane thanne ninachirunnal, varunnathellam avanennu thonnum! 
 78. ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം Orumayundel ulakkelum kidakkam! 
 79. ഓടുന്ന പട്ടിക്ക് ഒരു മുഴം പിന്നെ Odunna pattiykku oru muzham munne! 
 80. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ Onam vannaalum Unni pirannaalum, Koranu Kanji Kumbilil thanne! 
 81. ഓണത്തിനടയ്ക്ക് പുട്ട് കച്ചവടമോ Onathinidakku puttu kachavadamo! 
 82. കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക Kattavane kandillenkil kittiyavane pidikkuka ! 
 83. കട്ടവന് കഴയ്‌ക്കും Kattavanu kazhaykkum ! 
 84. കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുക Kathunna purayil ninnu kazhukkol ooruka ! 
 85. കയ്യൂക്കുള്ളവൻ കാര്യക്കാരൻ Kayyookkullavan karyasthan ! 
 86. കണ്ണുണ്ടായാൽ പോരാ കാണണം Kannundaayal pora kaananam! 
 87. കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു Kannil kollendathu purikathu kondu! 
 88. കണ്ണ് പൊട്ടൻ മാങ്ങയ്ക്ക് കല്ലെറിയുന്നത് പോലെ Kannu pottan mangaykku kalleriyum pole! 
 89. കണ്ടത് പറഞ്ഞാൽ കഞ്ഞി കിട്ടില്ല Kandathu paranjal kanji kittilla! 
 90. കണ്ടറിയാത്തവൻ കൊണ്ടറിയും Kandariyathavan kondariyum! 
 91. കാക്ക കുളിച്ചാൽ കൊക്കാകുമോ Kakka kulichal kokku aakilla! 
 92. കാക്കയ്ക്കും തൻകുഞ് പൊൻകുഞ് Kakkaykkum thankunju ponkunju! 
 93. കാണം വിറ്റും ഓണം ഉണ്ണണം Kanam vittum Onam unnanam! 
 94. കാലത്തിനൊത്തു കോലം കെട്ടണം Kalathinothu kolam kettanam! 
 95. കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയർ എടുക്കരുത് Kala pettu ennu kelkkumpol kayar edukkaruthu! 
 96. കുന്തം പോയാൽ കുടത്തിലും തപ്പണം Kuntham poyal kudathilum thappanam! 
 97. കുരങ്ങന്റെ കയ്യിലെ പൂമാല പോലെ Kurangante kayyile poomala pole! 
 98. കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടിൽ തന്നെ Kurukkante kannu eppozhum kozhi koottil thanne! 
 99. കൊക്കെത്ര കുളം കണ്ടതാ കുളം എത്ര കൊക്കിനെ Kokkethra kolam kandathaa, kolam ethra kokkine kandathaa! 
 100. കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ Kokkil othungunnathe kothavoo! 
 101. കൊന്നാൽ പാപം തിന്നാൽ തീരും Konnal paapam thinnaal theerum! 
 102. കൊല്ലന്റെ കുടിയിൽ സൂചി വിൽക്കാൻ നോക്കരുത് Kolla kudiyil sooji vilkaan nokkaruthu! 
 103. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി Kollunna rajavinu thinnunna manthri! 
 104. കൊഞ്ച് തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടീല് Konchu thulliyal muttolam, pinneyum thulliyal chattiyil! 
 105. ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം Ksheeramulloru akidin chuvattilum, chora thanne kothukinnu kauthukam! 
 106. ഗതികെട്ടാൽ പുലി പുല്ലും തിന്നും Gathi kettal puli pullum thinnum! 
 107. ചക്കര കുടത്തിലേ ഉറുമ്പ് അരിക്കൂ Chakkara kudathile erumpu arikkoo! 
 108. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് Chakkinu vachathu kokkinu kondu! 
 109. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട Changathy nannayal kannadi venda! 
 110. ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല Chumarillathe chithram varaykkan pattilla! 
 111. ചൊട്ടയിലെ ശീലം ചുടലവരെ Chottayile sheelam chudala vare! 
 112. ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള Cholli kodu, thalli kodu, thalli kala! 
 113. ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല Jaathiyal ullathu thoothal pokilla! 
 114. ജീവിതം നായ നക്കി Jeevitham naya nakki!
 115.  ഞാഞ്ഞൂലിനും ശീൽക്കാരമോ Njanjoolinum sheelkaramo? 
 116. തനിക്ക് താനും പെരക്ക്‌ തൂണും Thanikku thaanum, perakku thoonum! 
 117. തരമുണ്ടെന്നു കരുതി പുലരുവോളം കക്കരുത് Tharamundennu vachu pularuvolam kakkaruthu! 
 118. തലമറന്നു എണ്ണ തേക്കരുത് Thala marannu enna theykkaruthu! 
 119. തലയ്ക്ക് വന്നത് തലപ്പാവോടെ പോയി Thalaykku vannathu thala pavode poyi! 
 120. തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല  Thalla chavittiyal Pillayku kedilla! 
 121. താൻ പാതി ദൈവം പാതി Thaan paathi Daivam paathi! 
 122. തീ ഇല്ലാതെ പുക ഉണ്ടാവുകയില്ല Thee illathe puka undavilla! 
 123. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് Theekolli kondu thala choriyaruthu! 
 124. തീയിൽ കുരുത്തത് വെയിലത്തു വാടില്ല Theeyil kuruthathu veyilathu vaadilla! 
 125. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് Thumpiye kondu kalleduppikkaruthu! 
 126. തെളിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കുക Thelicha vazhiye poyillengil pokunna vazhiye thelikkuka! 
 127. തേടിയ വള്ളി കാലിൽ ചുറ്റി Thediya valli kaalil chutti!
 128.  ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ട് കാര്യമില്ല Dhanam kittiya pashuvinte pallu nokkiyittu karyamilla! 
 129. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം Deepasthampam mahacharyam namukkum kittanam panam! 
 130. നനയുന്നിടം കുഴിക്കരുത് Nanayunnidam kuzhikkaruthu! 
 131. നടുകടലിലും നായ നക്കിയേ കുടിക്കൂ Nadukadalilum naay nakkiye kudikoooo! 
 132. നാടോടുമ്പോൾ നടുവേ ഓടണം Nadu odumpol naduve odanam! 
 133. നെല്ലും പതിരും തിരിച്ചറിയണം Nellum pathirum thirichu ariyanam! 
 134. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട Pada pedichu panthalathu chennappol pantham koluthi pada! 
 135. പറയുമ്പോൾ കേൾക്കണം തരുമ്പോൾ തിന്നണം Paraymbol kelkkanam, tharumbol thinnanam! 
 136. പട്ടരിൽ പൊട്ടനില്ല Pattaril pottanilla! 
 137. പട്ടി ഒട്ട് പുല്ല് തിന്നുകയുമില്ല പശുവിനെ ഒട്ട് തീറ്റിക്കുകയുമില്ല Patti ottu pullu thinnukayum illa, pashuvine ottu theettiykkukayum illa!
 138.  പട്ടി ചന്തയിൽ പോയതുപോലെ Patti chanthayil poyathu pole! 
 139. പന്തീരാണ്ടു കാലം കുഴലിലിട്ടാലും പട്ടിയുടെ വാൽ വളഞ്ഞു തന്നെ Pantheerandu kalam kuzhalil ittaalum pattiyude vaal valanju thanne! 
 140. പല തുള്ളി പെരുവെള്ളം Pala thulli peru vellam! 
 141. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ Pala naal kallan oru naal pidikkapedum!
 142. പല്ലു പോയ സിംഹം പോലെ Pallu poya simham pole! 
 143. പയ്യെ തിന്നാൽ പേനയും തിന്നാം Payye thinnaal panayum thinnaam! 
 144. പശു ചത്തു മോരിലെ പുളിയും പോയി Pashu chathu morile puliyum poyi!
 145.  പാഷാണത്തിൽ കൃമി Paashaanatthil krimi! 
 146.  പാടത്തു ജോലി വരമ്പത്തു കൂലി Padathu joli varampathu kooli! 
 147. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം Pambine thinnunna nattil chennal nadukashnam thinnanam! 
 148. പാലം കടക്കുവോളം നാരായണഃ നാരായണഃ പാലം കടന്നാൽ കൂരായണ Paalam kadakkuvolam Narayana, paalam kadannu kazhinjal koorayana! 
 149. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല Paalam kulunigiyalum kelan kulingilla! 
 150. പുകഞ്ഞ കൊള്ളി പുറത്തു Pukanja kolli purathu! 
 151. പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണോ Pura kathumpol thanne vazha vettano?
 152.  പുത്തനച്ചി പുരപ്പുറം തൂക്കും Puthan achi purappuram thookkum? 
 153.  പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നിടത് കാര്യം Poochayku entha ponnurukkunnidathu karyam! 
 154. പൂച്ചയ്ക്ക് മീശ കിളുത്താൽ അമ്പട്ടനെന്താ മെച്ചം Poochaykku meesa kiluthaal ambittentha mecham!
 155.  പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല Pennu chathichaalum mannu chathikkilla! 
 156. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും Pottane chattan chathichaa chattane daivam chathikkum! 
 157. പൊന്നും കുടത്തിനു എന്തിനു പൊട്ട് Ponnum kudathinu enthinu pottu?
 158.  പൊന്നുരുക്കുന്നിടത് പൂച്ചയ്ക്ക് എന്ത് കാര്യം Ponnu urukkunnidathu poochaykku enthu kaaryam! 
 159. പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല Pothinte cheviyil vedham odhiyittu karyamilla! 
 160. മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ Mathan kuthiya kumbalam mulaykumo? 
 161. മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്യിച്ചിട്ട് തുപ്പാനും വയ്യ Madhurichittu irakkanum vayya kaychittu thuppanum vayya! 
 162. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി Mannum chaari ninnavan pennum kondu poyi! 
 163.  മരുഭൂമിയിൽ ഒരു മരുപ്പച്ച Marubhumiyil oru marupacha! 
 164.  മാനത്തു കാണുമ്പോൾ മരത്തിൽ കാണണം Manathu kanumpol marathil kananam! 
 165. മിന്നുന്നതെല്ലാം പൊന്നല്ല Minnunnathu ellaam ponnalla! 
 166. മിണ്ടാ പൂച്ച കലം ഉടക്കും Mindaa poocha kalam udakkum! 
 167. മീൻ കുഞ്ഞിനെ നീന്താൻ പഠിപ്പിക്കരുത് Meen kunjine neenthaan padippikkaruthu! 
 168. മെല്ലെ തിന്നാൽ പനയും തിന്നാം Melle thinnaal panayum thinnaam! 
 169. മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം Mulla poompadi ettu kidakkum kallinum undavum sourabhyam! 
 170. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല Muttathe mullaykku manamilla! 
 171. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് Mookkilla rajyathu murimookkan rajavu! 
 172. മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും Moothavar chollum muthu nelliykka aadyam kaykkum, pinne madhuriykkum! 
 173. മൗനം വിദ്വാന് ഭൂഷണം Mounam vidwanu bhooshanam! 
 174. മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങാ വീണു Moangan irunna naayudey thalayil thenga veenu!
 175.  രണ്ട് കയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേൾക്കൂ Randu kayyum kootti adichale shabdam kelkkoo! 
 176. രണ്ടു വള്ളത്തിൽ ചവിട്ടി നിൽക്കരുത് randu vallathil chavitti nilkkaruthu! 
 177. രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് Rogi ichichathum vaidyan kalppichathum paal! 
 178. വടി കൊടുത്തു അടി വാങ്ങരുത് Vadi koduthu adi vangaruthu! 
 179. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് Vayil thonniyathu kothakku paattu! 
 180. വല്ലഭനു പുല്ലും ആയുധം Vallabhanu pullum aayudham! 
 181. വാക്കും പഴംച്ചക്കും ഒരു പോലെ Vaakkum pazhamchakkum orupole! 
 182. വാളെടുത്തവൻ വാളാൽ Valeduthavan vaalal! 
 183. വിത്തിനു കുത്തു ഉണ്ടെങ്കിൽ ഇലയ്ക്ക് തുള നിശ്ചയം Vithinu kuthu undenkil ilaykku thula nishchayam!
 184.  വിത്തുഗുണം പത്തുഗുണം Vithu gunam, pathu gunam!
 185.  വിദ്യാധനം സർവ്വധനാൽ പ്രാധാന്യം Vidyadhanam sarva dhanal pradhanam! 
 186. വിനാശകാലേ വിപരീത ബുദ്ധി Vinaasha kaale vipareetha budhi!
 187.  വെളുക്കാൻ തേച്ചത് പാണ്ടായി Velukkaan thechathu paandaayi!
 188.  വെള്ളത്തിൽ വരച്ച വര പോലെ Vellathil varacha vara pole! 
 189. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും Venamenkil chakka verilum kaykum! 
 190. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ ഇടരുത് Veliyil kidanna paambine eduthu tholil idaruthu! 
 191. സൂക്ഷിച്ചാൽ ദുഖിക്കേണ്ട Sookshichaal dhukkikkenda! 
 192. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും Ariyaatha pilla choriyumbo ariyum 
 193. ആനയെ പൊട്ടൻ കടിച്ചത് പോലെ Aaanaye pottan kadicha Poole 
 194. കള്ളനെ നമ്പിയാലും കുള്ളൻ നമ്പരുത് Kallane nambiyaalum kullane nambaruth 
 195. ചാത്തപ്പെന്ത് മഹേസ്ര Chathappenth mahshara 
 196. കയ്യിൽ നിന്ന് വിട്ട ആയുധവും വായിൽ നിന്ന് പോയ വാക്കും Kayyilninn vitta aayudhavum vaayil ninn vitta vaakkum orupole Thirichedukkan pattilla
 197.  കോഴിക്ക് മുല വരുക Koozhikk mula varukka
 198.  ചിക്കാൻ വൈകിയാൽ വാരാനും വൈകും Chikkkan vaikiyaal vaaraanum vaakkum 
 199. വിതച്ചതേ കൊയ്യൂ Vithachathe koyyyu 
 200. വെളുക്കാൻ തേച്ചത് പാണ്ടായി Velukkan thechath paandaayi
 201.  അരി പത്തായത്തിൽ ഉണ്ടെങ്കിൽ ഏലി വയനാട്ടിൽ നിന്നും വരും Ari pathayathil undenkil eli wayanaatil ninnum varum 
 202. മുളയിലേ നുള്ളണം Mulayile nullanam 
 203. അധികമായാൽ അമൃതും വിഷം Adhikamaayaal amrthum visham
 204.  കൊല്ലം കണ്ടവന് ഇല്ലം വേണ്ട Kollam kandavanu ellam veenda 
 205. കള്ളന്റെ അടുത്ത താക്കോൽ കൊടുത്തപോലെ Kallante aduth thaaakkol kodutha pole 
 206. പുത്തരിയിൽ കല്ല് കടിക്കുക Puthariyil kallu kadikkuka 
 207. വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുത് Vakkeelinodum doctorodum kallam parayaruth 
 208. ഈരും മോരും ഒത്തുവരിക Eerum moorum othu varika 
 209. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ Ooodunna pattikk oru muzham munne eriyuka 
 210. ഉരുളയ്ക്ക് ഉപ്പേരി Urilakk upperi 
 211. കടലിൽ കായം കലക്കിയപോലെ Kadalil kaaayam kalakkiyapole 
 212. മൂട്ടയെ എടുത്ത് മെത്തയിൽ കിടത്തിയതുപോലെ Mootaye eduth methayil kidathiya pole 
 213. കാക്കയ്ക്ക് വിശപ്പും പശുവിനു കടിയും മാറും Kaakkakk vishappum maarum pashuvinaanel choriyum maarum
 214. ഉടമയുടെ കണ്ണ് ഒന്നാന്തരം വളം 
 215. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല 
 216. അടുത്തു നട്ടാൽ അഴക് അകലെ നട്ടാൽ വിളവ് 
 217. അടയ്ക്ക ആയാൽ മടിയിൽ വെക്കാം അടയ്ക്ക മരം ആയാലോ