pulikali

ണത്തിന് പുലിയിറങ്ങണ ഊര് നമ്മുടെ ഊര്..ഏതാ...നമ്മുടെ തൃശിവപേരൂരേ...
ഓണത്തിന് പൂക്കളമിട്ടും, കോടിയുടുത്തും, മാവേലിയെ വരവേറ്റും, സദ്യ കഴിച്ചും അർമാദിക്കുന്ന മലയാളികളുടെ ഇടയിലേക്ക് നാലാം ഓണ നാളിൽ ഇറങ്ങുന്ന ആയിരക്കണക്കിന് പുലികൾ ത്രിശവപേരൂരിന്റെ മാത്രം അഹങ്കാരമാണ്. 

200 വർഷങ്ങൾക്കുമപ്പുറം പഴക്കമുള്ള പുലിക്കളി കേരളത്തിന്റെ നാടൻ കലാരൂപങ്ങളിൽ ഒന്നാണ്. മഹാരാജാവ് രാമവർമ്മ ശക്തൻ തമ്പുരാനാണ് ഈ നാടൻ കലാരൂപത്തിന് രൂപം നൽകിയത് എന്ന് പറയപ്പെടുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുന്നേ തൃശിവപേരൂരിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തിലെ മുസ്ലിം പട്ടാളക്കാർ മുഹറം നാളിൽ അരങ്ങേറിയിരുന്ന ഒരു കളിയാണ് പുലിക്കളി. പിന്നീട് ആ കളി പുലിക്കെട്ടി കളി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
കടുവാകളി എന്നും പുലിക്കളി എന്നും പ്രശസ്തി ആർജിച്ചു.

pulikali


മഞ്ഞ, കറുപ്പ്, ചുവപ്പ്, വെള്ള തുടങ്ങിയ വർണ്ണങ്ങളാൽ ദേഹത്തും മുഖത്തും പുലിയെ വരച്ച് ചെണ്ട, ഉടുക്ക്, തകിൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനനുസരിച്ച് വയറും കുലുക്കി കണ്ണും തുറിച്ച് ചുവടുകൾ വെക്കുന്ന മനുഷ്യകടുവകളെ കൊണ്ട് നിറയുന്ന തൃശിവപേരൂരിൻ വീഥികൾ അഴകിനാലും ഊർജ്ജോത്സാഹത്താലും വർണ്ണനാതീതമായിരിക്കും.
പുലികൾ മാത്രമല്ല അവരെ പിടിക്കാനായി എത്തിയ വേടന്മാരും ഉണ്ടാവും കൂട്ടത്തിൽ..
ഇരകളെ പിടിക്കാൻ പോവുന്ന പുലികൾ, പുലികളെ പിടിക്കാൻ പോവുന്ന വേടന്മാർ, വേടന്മാരിൽ നിന്നും രക്ഷപ്പെടുന്ന പുലികൾ, ഇതൊക്കെയായിരിക്കും ആയിരിക്കും കാഴ്ച്ചകൾ. കാണാൻ ഏറ്റവും രസം താളത്തിനനുസരിച്ചുള്ള ഇവരുടെ ചുവടുവെപ്പാണ്. 

പുലിക്കളിക്കായി പുലിയാവൽ അത്ര എളുപ്പം അല്ല..

ആദ്യ തന്നെ ദേഹത്തിൽ പെയിന്റ് അടിക്കുന്ന ഭാഗത്തെ മുടിയൊക്കെ വടിച്ചു കളയും. എന്നിട്ട് ആരംഭത്തിൽ ഒരു തവണ ദേഹം മൊത്തം പെയിന്റ് അടിച്ചു അത് ഉണങ്ങാനായി കാത്തിരിക്കണം. ഇതുണങ്ങാൻ തന്നെ 3 മണിക്കൂർ എടുക്കും. അതുണങ്ങി കഴിഞ്ഞാൽ പിന്നെ പിന്നെയും ദേഹം മൊത്തം പെയിന്റ് അടിച്ചിട്ട് അതിൽ കടുവകളുടെ ദേഹത്ത് കാണുന്ന വരകൾ പുള്ളിപ്പുലിയുടെ ദേഹത്ത് കാണുന്ന പുള്ളികൾ തുടങ്ങി പേടിപ്പിക്കുന്ന ദംഷ്ട്രങ്ങളും നാവും കണ്ണും എല്ലാം വരച്ച് പിടിപ്പിക്കും.. ഇതെല്ലാം ഉണങ്ങി പുലിയുടെ രൂപത്തിലായി വരാൻ 7 മണിക്കൂർ വേണ്ടിവരും..ഉച്ചതിരിഞ്ഞു നടക്കുന്ന ഈ പുലിക്കളിക്കായി ഒരുങ്ങുന്നവർ രാവിലെ തന്നെ വേഷമിടാൻ തുടങ്ങണമെന്ന് സാരം.. ഉപയോഗിക്കുന്ന പെയിന്റ് ടെംപെറ പൊടി, വാർണിഷ്, ഇനാമൽ തുടങ്ങിയവയുടെ മിശ്രിതമായിരിക്കും.
വർഷങ്ങൾ പോവും തോറും പുലിക്കളിക്കും പ്രകടമായ മാറ്റങ്ങൾ വന്ന് തുടങ്ങിരിക്കുന്നു. പണ്ടത്തെ പോലെ അല്ല.. ഇന്നത്തെ പുലികൾക്കു മുഖംമൂടി, കൃത്രിമ ദംഷ്ട്രകൾ, നാവ്, നഖം, എല്ലാം ലഭ്യമാണ്. കൂടാതെ കിലുങ്ങുന്ന കിങ്ങിണികളാൽ അലംകൃതമായ ഒരു അരക്കെട്ട് കൂടി കാണാൻ സാധിക്കും.. അവ അവരുടെ നൃത്തത്തിന് മാറ്റ് കൂട്ടുന്നു എന്നുള്ളത് ഒരു വസ്തുതയാണ് എങ്കിലും പണ്ട് ഇവയും ഇല്ലായിരുന്നു.
പല സംഘങ്ങളായിട്ടാണ് പുലിക്കളി കളിക്കാറുള്ളത്.ഇവരെ കാണാനായി റോഡിനിരുവശത്തും ആയിരങ്ങൾ തടിച്ചു കൂടും.

pulikali

തൃശിവപേരൂരിൻ ഹൃദയഭാഗമായ സ്വരാജ് റൗണ്ട് ആണ് ഇവരുടെ പ്രധാന കേന്ദ്രം. സ്വരാജ് റൗണ്ടിലാണ് എല്ലാ സംഘങ്ങളും ഒന്നിച്ചു നിന്ന് ആടി തിമിർക്കുക.
കാട്ടിലെ പുലികൾ എല്ലാം നാട്ടിലെ വീഥികളിൽ ഇറങ്ങി ആടി തിമിർക്കുന്ന പോലുള്ള ഒരു അനുഭവം. മനുഷ്യർ ശെരിക്കും പുലിയായി കടുവയായി എല്ലാം മാറുന്ന ഒരു ഒരത്ഭുത കാഴ്ച്ച.. കൂടെ ചെണ്ട തുടങ്ങിയവയുടെ മേളം കൂടിയാവുമ്പോൾ കാണികൾക്ക് കിട്ടുന്ന ഊർജ്ജവും സന്തോഷവും ഉത്സാഹവും എല്ലാം കണ്ട് തന്നെ അറിയേണ്ടുന്ന ഒന്നാണ്.
കലകളാൽ അത്ഭുതങ്ങൾ മെനയുന്ന നാടാണ് കേരളം.നിറങ്ങളുടെ കൂടെ ഉത്സവമാക്കി മാറ്റുന്നത് സ്വരാജ് റൗണ്ടിലെ പുലികൾ കൂടെയാണ്....