നിലമ്പൂർ എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് എത്തുന്നത് നിലമ്പൂർ തേക്കും ചാലിയാറും ആണ്.എന്നാൽ പശ്ചിമഘട്ടത്തിലെ തന്നെ വൈവിധ്യങ്ങളുടെയും ജൈവ സമ്പന്നതയുടെയും നാട് കൂടെയാണ് നിലമ്പൂർ.നിലമ്പൂർ എന്ന വിസ്തൃതിയുള്ള പ്രദേശത്തിന്റെ ജീവനാഡി ചാലിയാർ പുഴയാണ്.കേരളത്തിൽ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂർ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം നിലമ്പൂരിലാണ് ഉള്ളത്.

കനോലി പ്ലോട്ട് എന്നു പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്ററുണ്ട്. ഇവിടുത്തെ കേരള വന ഗവേഷണ കേന്ദ്രത്തിലുള്ള (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. റോൾസ് റോയ്സ് കാറിന്റെ interiour ചെയ്യാൻ നിലമ്പൂർ തേക്ക് ആണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങള്ക്ക് അറിയാമല്ലോ

1. നിലമ്പൂർ തേക്ക്‌ മ്യുസിയം.

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ഉള്ള തേക്ക് മ്യുസിയം സ്ഥിതി ചെയ്യുനത് നിലമ്പൂരിൽ ആണ്. പ്രകൃതി രമണീയമായ ഒരു ഉദ്യാനവും, ചിത്രശലഭങ്ങൾ ധാരാളമായി കണ്ടു വരുന്ന ഒരു പ്രത്യേക സ്ഥലവും ഇവിടുത്തെ കാഴ്ചകൾ ആണ്‌.നിലമ്പൂരിന്റെ ആകർഷണങ്ങളിൽ മുന്നിലാണ് തേക്ക് മ്യൂസിയം.നിലമ്പൂർ എന്ന നാടിന്റെ പ്രശസ്തിക്കു പിന്നിൽ ചാലിയാറിന്റെ കരയിലെ ഈ തേക്കുകളുടെ പങ്ക് വളരെ വലുതാണ്.ബ്രിട്ടീഷ് ഭരണത്തിന്റെ സമയത്തും ,ടിപ്പുവിന്റെ പടയോട്ടത്തിലും,നാട്ട് രാജ്യങ്ങളുടെ ഭരണത്തിലും നിലമ്പൂർ ,തേക്കിന്റെ കാഠിന്യത്തോടെ ഉറച്ചു നിന്നു.ബ്രിട്ടീഷ്‌കാർ നിലമ്പൂർ-കോയമ്പത്തൂർ റയിൽവെ പാത ഉണ്ടാക്കിയത് പോലും തേക്ക് മുറിച്ചുകടത്തുവാനായിരുന്നു.അന്നത്തെ തേക്കിന്റെ പ്രൗഢി പേറുന്ന തോട്ടങ്ങൾ നിലമ്പൂരിന്റെ പലഭാഗങ്ങളിലും കാണാം.ഇപ്പോൾ സംസ്ഥാനസർക്കാർ നിയന്ത്രങ്ങളിലാണ് തേക്ക് അടക്കമുള്ള മരങ്ങളുടെ മുറിക്കലും വിപണനവും.

2.കനോലി പ്ലോട്ട്.
ഇവിടെ ഒരു വലിയ തൂക്ക് പാലം ഉണ്ട്. ഒപ്പം ഒരു ഒരു കിടിലൻ ബോട്ട് സർവീസും ഉണ്ട്.

3.നിലമ്പൂർ കോവിലകം.click here👇
നിലമ്പൂർ രാജപരമ്പയിലെ ഇപ്പോളത്തെ കുടുംബം  താമസിക്കുന്ന നിലമ്പുർ കോവിലകം ഒരു കാഴ്ചയാണ്.

4.നെടുംകയം.
കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസി കോളനി ആണ് ഇത്. ഒരുപാട് അതിവാസി ഊരുകൾ ഇവിടെ ഉണ്ട്. ഇവരെല്ലാം സർക്കാർ നൽകിയ വീടുകളിലും, ബാകി കുറച്ചു വിഭാഗം മരത്തിൽ ടെന്റ് കെട്ടിയും, ഗുഹകളിലുമാണ് കഴിയുന്നത്. പുറം ലോകവുമായി അധികം ബന്ധം ഇല്ലാത്ത ഇവർ, മാസത്തിൽ ഒരു തവണ മാത്രമാണ് പുറത്തേക് വരുന്നതെന്നു പറയപ്പെടുന്നു. ആവശ്യമുള്ള സാധനങ്ങളും മറ്റും വാങ്ങാനും, കാട്ട് തേൻ, ഔഷത സസ്യങ്ങൾ ഇവയോക്കെ ശേഖരിച്ച്‌ വിൽക്കലാണ് ഇവരുടെ വരുമാന മാർഘം. അവിടെ തന്നെ പണ്ട് ബ്രിടീഷുകാർ പണി കഴിപിച്ച ഒരു ഇരുമ്പ് പാലം കാണാം.

5.ആട്യൻ പാറ വെള്ളച്ചാട്ടം.
ഇതൊരു ചെറിയ വെള്ളച്ചാട്ടംആണ്‌. ഇവിടെ വെള്ളച്ചാട്ടം കാണാൻ ധാരാളം ആളുകൾ അവിടെ എത്താറുണ്ട്. ഒരു ചെറിയ ജലവൈദ്യുതി കേന്ദ്രത്തിന്റെ പണി നടക്കുന്നുണ്ട്.

6.കക്കാടം പൊയിൽ
നിലമ്പൂരിൽ നിന്നും 24km ദൂരെയാണ് കക്കാടം പൊയിൽ.click here 👇

8.നിലമ്പൂർ റെയിൽവേ സ്റ്റേഷൻ.click here👇

ബ്രിട്ടിഷുകാർ അന്നത്തെ കാലത്ത് പണി തീർത്ത ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റൈഷൻ ആണ്‌ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ. കാലക്രമേണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും നിലമ്പുർ-ഷൊർണൂർ ട്രെയിൻ യാത്ര ഒരു അനുഭവം ആണ്‌.

7. ബംഗ്ലാവു കുന്ന്.


9.നിലമ്പൂർ  ആന പന്തി.

നിലമ്പൂർ വനങ്ങളിൽ നിന്നും,ചാലിയാറിന്റെ കരകളിൽ നിന്നും ആനകളെയും ആനകുട്ടികളെയും ലഭിക്കാറുണ്ട്.അവയുടെ പരിശീലനത്തിന് വേണ്ടിയും മലബാർ വന്യജീവി സങ്കേതത്തിനു പരിസരങ്ങളിലെ സേവനത്തിനു വേണ്ട കുങ്കിയാനകളുടെ താമസത്തിനു വേണ്ടിയുമാണ് ഈ ആനപ്പന്തി ഉപയോഗിക്കപ്പെടുന്നത്.
10. വർഷത്തിൽ നടന്നു വരുന്ന കരിംപുഴ വെള്ളം കളിയും, നിലമ്പൂരിലെ മാത്രം പ്രത്യേകതയാണ് .