ജീവനാംശ നിയമങ്ങൾ Alimony rules

ജീവനാംശ നിയമങ്ങൾ Alimony rules

ജീവനാംശം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് സംരക്ഷണം എന്നാണ്.സാമൂഹിക സുരക്ഷിതത്വത്തിനു അനിവാര്യമായ ഈ ആശയം വളരെ പുരാതനമാണ്.ഇന്ത്യയിൽ ഐ പി സി 125 വകുപ്പ് എല്ലാ മതവിഭാഗങ്ങൾക്കും പൊതുവായിട്ടുള്ളതാണ്.പുരുഷന് ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുള്ള ബാധ്യത വിവാഹം കൊണ്ടാണ് ഉണ്ടാകുന്നത്.വിവാഹമോചനം ചെയ്യപ്പെട്ട ഭാര്യയും ഇതിൽ ഉൾപ്പെടുമെങ്കിലും മതിയായ കാരണങ്ങൾ ഇല്ലാതെ ഭർത്താവിനെ പിരിഞ്ഞു ജീവിക്കുന്നവളോ വ്യഭിചാരം തെളിയപ്പെട്ട സംഭവങ്ങളോ ഉണ്ടെങ്കിൽ ഭർത്താവിൽ നിന്നും സംരക്ഷണ ചിലവിന്റെ അവകാശമില്ല.

Alimony rules
നിയമാനുസൃതമല്ലാത്ത മക്കൾക്കും ചിലവിനു അവകാശമുണ്ട്.സ്വയം വരുമാനമില്ലാത്ത കഷ്ട്ടപ്പെടുന്ന വൃദ്ധരായ മാതാപിതാക്കൾക്കും വരുമാനമുള്ള ആണ്മക്കളിൽ നിന്നോ പെൺമക്കളിൽ നിന്നോ അവർ വിവാഹിതർ ആണെങ്കിലും അല്ലെങ്കിലും ജീവനാംശം അവകാശപ്പെടാം.

ജീവനാംശം എന്നതിൽ 

 • ഭക്ഷണം 
 • വസ്ത്രം 
 • പാർപ്പിടം 
 • വിദ്യാഭ്യാസചിലവ് 
 • വൈദ്യപരിശോധന 
 • മരുന്ന് 
 • ആരോഗ്യപരിപാലന ചിലവുകൾ ...തുടങ്ങിയവ ഉൾപ്പെടുന്നു 

ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളാണ് ജീവനാംശ പരിധിയിൽ ഉൾപ്പെടുന്നത്.ജീവിതകാലം മുഴുവനും ഭർത്താവിൽ നിന്നും ഭാര്യക്ക് ജീവനാംശം അവകാശപ്പെടാം,എന്നാൽ ഭർത്താവിനൊപ്പം ജീവിക്കണം എന്ന് മാത്രം.മാനസികമോ ശാരീരികമോ ആയ പീഡനം ,പര സ്ത്രീ ബന്ധം എന്നിവ തെളിഞ്ഞാൽ ജീവനാംശം ആവശ്യപ്പെടുന്നതിന് ഭർത്താവിന്റെ കൂടെ താമസിക്കണം എന്നില്ല.

ജീവനാംശം സംബന്ധിച്ചുള്ള ഹിന്ദു നിയമങ്ങൾ Hindu Laws on Alimony

ഹിന്ദു ദത്തെടുക്കൽ സംരക്ഷണ നിയമം (Hindu Adoption and Maintenance Act 1956 ) പ്രകാരം സ്ത്രീക്ക് ഭർത്താവിൽ നിന്നും ജീവനാംശം അവകാശപ്പെടാം,ജീവിതകാലം മുഴുവൻ ഹിന്ദു ഭാര്യയ്ക്ക് ഭർത്താവിൽ നിന്നും ജീവനാംശം ലഭിക്കാനുള്ള അർഹതയുണ്ട്.

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഭാര്യ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു താമസിക്കുകയാണ് എങ്കിൽ പോലും ജീവനാംശം ലഭിക്കാനുള്ള അർഹതയുണ്ട്.

 • അകാരണമായും ഭാര്യയുടെ സമ്മതം ഇല്ലാതെയും ഉപേക്ഷിക്കുക,മനഃപൂർവം അവഗണിക്കുക 
 • ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റം മൂലം ഒരുമിച്ചുള്ള ജീവിതം സാധ്യമാകാതെ വരുക.
 • മാനസികവും ശാരീരികവുമായ പീഡനം,ഭാര്യയുടെ ആരോഗ്യത്തെ ബാധിക്കുന്ന നടപടികൾ,ഭർത്താവിന്റെയും ബന്ധുക്കളുടെയും നിന്ദ കലർന്ന പെരുമാറ്റങ്ങൾ
 • ഭർത്താവു മനഃപൂർവം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുക.
 • ഭർത്താവിന് മറ്റൊരു ഭാര്യയോ,കുഷ്ഠം പോലെ പടരുന്ന രോഗമോ കണ്ടാൽ ഭാര്യയ്ക്ക് മറ്റൊരു വീട് അവകാശപ്പെടാം 
 • ഭർത്താവു ഹിന്ദുമതം ഉപേക്ഷിക്കുക 
 • ഭർതൃഗൃഹത്തിൽ അല്ലാതെയുള്ള താമസം ന്യായീകരിക്കുവാനുള്ള കാരണങ്ങൾ ഉണ്ടായിരിക്കുക.

Hindu Adoption and Maintenance Act പ്രകാരം മകന്റെ ഭാര്യക്ക് ജീവനാംശം Alimony to son's wife under Hindu Adoption and Maintenance Act

ജീവനാംശ നിയമപ്രകാരം മരിച്ചുപോയ മകന്റെ ഭാര്യയെ അച്ഛൻ ജീവനാംശം നൽകി സംരക്ഷിക്കണം എന്ന് നിബന്ധനയുണ്ട്.ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ അച്ഛന് വരുമാനമുണ്ടെന്നും,വിധവയ്ക്ക് സ്വയം സംരക്ഷണത്തിന് വകയൊന്നും ഇല്ല എന്നും വരുകയാണെങ്കിൽ ഭർത്താവിന്റെ അച്ഛനിൽ നിന്ന് മകന്റെ വിധവയ്ക്ക് ജീവനാംശം അവകാശപ്പെടാവുന്നതാണ്.ഹിന്ദു വിവാഹ നിയമപ്രകാരം ദാമ്പത്യബന്ധങ്ങളിലെ പ്രശനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകൾ കോടതിയിൽ നടത്തുന്നതിനാണ്,കോടതി ചിലവുകൾ നൽകുവാനും എതിർകക്ഷിക്ക് എതിരെ വിധി പുറപ്പെടുവിക്കാൻ കോടതിക്ക് അധികാരമുണ്ട്.

 Hindu Adoption and Maintenance Act പ്രകാരം കുട്ടികൾക്കുള്ള ജീവനാംശം Alimony for children under the Hindu Adoption and Maintenance Act

നിയമപരമായോ അല്ലാതെയോ ഉള്ള എല്ലാ മക്കളെയും തന്റെ ജീവിതകാലയളവിൽ ചെലവിന് കൊടുത്തു സംരക്ഷിക്കേണ്ട ബാധ്യത ഓരോ ഹിന്ദുവിനും ഉണ്ട്.അതുപോലെ തന്നെ പ്രായപൂർത്തിയാകാത്ത,നിയമപരമോ അല്ലാതെയോ ഉള്ള മക്കൾക്കും അവരുടെ മാതാപിതാക്കളിൽ നിന്നും ജീവനാംശം ആവശ്യപ്പെടാം.

വിവാഹം കഴിഞ്ഞിട്ടില്ലാത്ത പ്രായപൂർത്തിയായ മകൾക്കും മാതാപിതാക്കളോട് ജീവനാംശം അവകാശപ്പെടാം 

മരിച്ചുപോയ ഒരു ഹിന്ദുവിന്റെ അവകാശികൾക്ക് മരിച്ചുപോയ ആളുടെ ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്

ഹിന്ദു ദത്തെടുക്കൽ ജീവനാംശ നിയമപ്രകാരം,വൃദ്ധരും നിരാലംബരുമായ മാതാപിതാക്കളെയും,രണ്ടാനമ്മേയും സംരക്ഷിക്കേണ്ടതുണ്ട്.

ജീവനാംശം സംബന്ധിച്ചുള്ള മുസ്ലിം നിയമങ്ങൾ Muslim laws regarding alimony

മുസ്ലിം വ്യക്തിനിയമം അനുസരിച്ചു ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യത ഭർത്താവിനാണ്.ഭർത്താവിൽ നിന്നും ജീവനാംശം അവകാശപ്പെടാം,എത്ര തന്നെ ധനികയും വരുമാനമുള്ളവളാണ് ഭാര്യ എന്നിരുന്നാലും കഴിവില്ലാത്ത,ആരോഗ്യമില്ലാത്ത,പണമില്ലാത്ത ഭർത്താവിനെ സംരക്ഷിക്കേണ്ട ബാധ്യത അവൾക്കില്ല.എന്നാൽ എത്രമാത്രം ധനികയാണെങ്കിലും ഭാര്യക്ക് ജീവിതച്ചിലവ് നൽകുവാൻ ഭർത്താവിന് ബാധ്യതയുണ്ട്.

ദാമ്പത്യബന്ധത്തിൽ ഏർപ്പെടാൻ പ്രായപൂർത്തിയാകാത്തവളോ,ഭർത്താവുമായി ബന്ധപ്പെടുവാൻ അകാരണമായി താത്പര്യക്കുറവ് കാണിക്കുന്നവളോ,അനുസരണക്കേടു കാണിക്കുന്നവളോ,അകാരണമായി ഭർതൃവീട് ഉപേക്ഷിക്കുന്നവളോ,പരപുരുഷ ബന്ധം ഉള്ളവന്റെ ആണെങ്കിൽ ഭർത്താവിൽ നിന്നുമുള്ള ജീവനാംശത്തിനു അർഹതയില്ല.

ഭർത്താവിന്റെ ഭാഗത്തു നിന്നുംക് നിരുത്തരവാദകരമായ നടപടികൾ (രണ്ടാം വിവാഹം,മോശമായ പെരുമാറ്റം)വല്ലതും ഉണ്ടാകുകയാണ്  എങ്കിൽ  ആ സമയത് ഭാര്യക്ക് പ്രത്യേക ജീവനാംശം നൽകുമെന്ന് ഭർത്താവും,ഭാര്യയും,അവരുടെ രക്ഷിതാക്കളും തമ്മിൽ ഒരു കരാറിൽ എത്താവുന്നതാണ്.എന്നാൽ കരാറിൽ ഭാര്യക്ക് ജീവനാംശത്തിനു അവകാശമില്ല എന്ന നിബന്ധന വെക്കുന്നത് നിയമ വിരുദ്ധമാണ്.

ഭർത്താവു രണ്ടാം ഭാര്യയെ ആദ്യഭാര്യയുടെ അടുത്തേക്ക് കൊണ്ടുവരികയാണ് എങ്കിൽ അത് മാനസിക പീഡനങ്ങൾക്ക് വഴിയൊരുക്കുമെങ്കിൽന് ആദ്യഭാര്യക്ക് പ്രത്യേക പാർപ്പിടം ആവശ്യപ്പെടാം.ഭർത്താവു അവളെ പ്രത്യേക വസതിയിൽ പാർപ്പിച്ചു സംരക്ഷിക്കാം നിയമപരമായി ബാധ്യസ്ഥനാണ്.

മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണാവകാശ)നിയമം.Muslim Woman (Right to Divorce Protection) Act.

പാർലമെന്റ് പാസ്സാക്കിയ ഈ നിയമം ഒരുകാലത്തു തലാക്ക് കൊണ്ട് വിഷമം അനുഭവിച്ച മുസ്ലിം സ്ത്രീകൾക്ക് വലിയൊരു ആശ്വസം ആയിരുന്നു.വിവാഹ സമയത്തോ അതിനോട് അനുബന്ധിച്ചോ അതിനു ശേഷമോ ലഭിച്ച വസ്തുക്കൾ ഇദ്ദാത് കാലയളവിലേക്കുള്ള ചിലവുകൾ,ഭാവി സംറക്ഷണത്തിലേക്കായി മൊത്തമുള്ള തുക,ബാക്കി കിട്ടാനുള്ള മഹർ എന്നിവയാണ്

മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണാവകാശ)നിയമം മൂന്നാം വകുപ്പ് പ്രകാരം വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ.Benefits to a divorced Muslim woman from her ex-husband under Section 3 of the Muslim Woman (Right to Divorce Protection) Act.

മൊഴി ചൊല്ലപ്പെടുമ്പോൾ ഭാര്യ ഗർഭിണിയോ,അതല്ലെങ്കിൽ രണ്ടുവയസ്സിൽ താഴെ പ്രായമുള്ള കുട്ടിയുടെ അമ്മയോ,.ആണെങ്കിൽ കുട്ടിക്ക് രണ്ടു വയസ്സുവരെ മുലയൂട്ടുന്നതിനായി പ്രത്യേക ആനുകൂല്യം മൊഴിചൊല്ലപ്പെട്ട ഭാര്യക്ക് നൽകുവാൻ മുൻ ഭർത്താവിന് ബാധ്യതയുണ്ടെന്നു മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണാവകാശ)നിയമം അനുശാസിക്കുന്നു.

പരസ്പര ധാരണയിലോ,ഭർത്താവിന്റെ ഇഷ്ടത്തിനോ മുസ്ലിം വിവാഹമോചന നിയമപ്രകാരമോ മൊഴിചൊല്ലപ്പെട്ട ഭാര്യക്കും ഈ നിയമപ്രകാരമുള്ള അവകാശങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി,ഇരുവരും ഒരുമിച്ചു ജീവിക്കുമ്പോൾ ഉണ്ടായിരുന്ന ജീവിത നിലവാരം,കുടുംബ മഹിമ,എന്നിവയെ അടിസ്ഥാനമാക്കിയാണ് വകുപ്പ് മൂന്നിലെ ആനുകൂല്യങ്ങൾ കോടതി നിശ്ചയിക്കുന്നത്.ആദ്യ വിവാഹ മോചനത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ച സ്ത്രീക്ക് ഈ നിയമപ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും ഭാവി സംരക്ഷണ ചിലവിനു അവൾക്ക് അർഹത ഉണ്ടായിരിക്കുകയില്ല.

വിവാഹ മോചിതയായ സ്ത്രീ,ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഈ നിയമം അനുസരിച്ചു ഹര്ജി നൽകിയാൽ എതിർ കക്ഷിക്ക് നോട്ടീസ് അയക്കുകയും ഇരു വിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം,തെളിവുകളുടെ അടിസ്ഥാനത്തിൽ തുക നിശ്ചയിക്കുകയും ചെയ്യും.തുക നല്കാൻ ഭർത്താവു തയ്യാറാകാത്ത പക്ഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്.

അങ്ങനെ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാത്ത സ്ത്രീക്ക്,അവരുടെ ഏറ്റവുമടുത്ത ബന്ധുയ്ക്കലിൽ നിന്നും ചിലവിനു നൽകുവാൻ കോടതിയോട് അപേക്ഷിക്കാവുന്നതാണ്.കുടുംബങ്ങളും നിരാലംബരാണെങ്കിൽ സംസ്ഥാന വഖഫ് ബോർഡ് ആ സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം എന്നാണ് നിയമം.ഒരു തരത്തിലും ഒരു സ്ത്രീയും സംരക്ഷിക്കപ്പെടാതെ പോകരുത് എന്നാണ് മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണാവകാശ)നിയമത്തിന്റെ താത്പര്യം.

മകളുടെ ജീവനാംശം Daughter's alimony

ശിശുക്കളെ ചെലവ് ചെയ്തുകൊണ്ട് സംരക്ഷിക്കേണ്ടത് പിതാവാണ്.വിവാഹം കഴിയുന്നത് വരെ പെൺമക്കളെയും പ്രായപൂർത്തിയാകുന്നത് വരെ ആണ്മക്കളെയും സംരക്ഷിക്കേണ്ട ബാധ്യത പിതാവിന് തന്നെയാണ്.കൂടാതെ വിധവയോ ,വിവാഹ മോചിതയോ ആയ  മകളെയും കുഞ്ഞിനേയും സംരക്ഷിക്കേണ്ടത് പിതാവിന്റെ കടമയാണ്.എന്നാൽ തന്റെ കൂടെ ജീവിക്കാൻ പ്രത്യേക കാരണമൊന്നും കൂടാതെ വിസമ്മതിക്കുന്ന പ്രായപൂർത്തിയാകാത്ത മകനെയും അവിവാഹിതയായ മകളെയും സംരക്ഷിക്കാം പിതാവിന്  ബാധ്യതയില്ല.

ക്രിസ്ത്യൻ  ജീവനാംശ നിയമം Christian Alimony Law

ക്രിസ്ത്യാനികൾക്ക് പ്രത്യേകമായി ജീവനാംശ നിയമം ഇല്ല.പക്ഷെ അവർക്കും ഐ പി സി 125 വകുപ്പ് ബാധകമാണ്.

ജീവനാംശ പരാതിയുടെ  നടപടിക്രമങ്ങൾ Procedures for Alimony Complaint

ഐ പി സി 125 പ്രകാരം ഹര്ജി കൊടുക്കേണ്ടത് കുടുംബകോടതികൾ ഉള്ള സ്ഥലങ്ങളിൽ അവിടെയുയമ് അല്ലാത്ത ഇടങ്ങളിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുമാണ്.വ്യക്തി നിയമം അനുസരിച്ചുള ഹര്ജികളുടെ നടപടി ക്രമങ്ങളും ഇത് തന്നെ.എന്നാൽ മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണാവകാശ)നിയമം 1986 പ്രകാരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്ജി സമർപ്പിക്കേണ്ടത്.