ക്രിസ്ത്യൻ വിവാഹ നിയമങ്ങൾ Christian Marriage Act

ക്രിസ്ത്യൻ വിവാഹ നിയമങ്ങൾ Christian Marriage Act

 ക്രിസ്ത്യൻ സമുദായത്തെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു ആയുഷ്കാല ബന്ധമായാണ് വിഭാവനം ചെയ്യപ്പെടുന്നത്.പുരോഹിതരുടെ നേതൃത്വത്തിൽ നടത്തുന്ന വിവാഹം സ്ത്രീ-പുരുഷന്മാരുടെ അവരുടെ ജീവിത പങ്കാളികളായി അന്യോനം കൂട്ടിച്ചേർക്കുകയാണ്

Christian Marriage Act
ദൈവാനുഗ്രഹത്തോടെയുള്ള ചടങ്ങായിട്ടാണ് ഇതിന്റെ സങ്കൽപം.
ഇന്ത്യയിലെ സ്ത്രീകൾക്ക് പൊതുവെ ബാധകമായ നിയമമാണ് 1972 ലെ ഇന്ത്യൻ ക്രിസ്തീയ വിവാഹ നിയമം.എന്നാൽ ഇത് തിരുവിതാംകൂർ ഭഗത് ബാധകമല്ല.കൊച്ചിയിൽ ക്രിസ്തീയ വിശ്വസികൾക്കായി Cochin Christian Civil Marriage Act എന്ന പ്രത്യേക നിയമം ഇപ്പോഴും നിലവിലുണ്ട്.തിരുവിതാംകൂർ-കൊച്ചിൻ ഭാഗങ്ങളിൽ പ്രത്യേക നിയമപ്രകാരമല്ല , ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ചാണ് പ്രധാനമായും വിവാഹ ചടങ്ങുകൾ നടക്കുന്നത്.ഇന്ത്യൻ ക്രിസ്തീയ വിവാഹനിയമം അനുസരിച്ചാണ് ക്രിസ്ത്യാനികളുടെ വിവാഹം നടക്കുന്നത് എങ്കിലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രെജിസ്റ്റർ ചെയ്യുന്നതിന് ഈ നിയമം തടസ്സമല്ല.വിവാഹ ബന്ധം സാധൂകരിക്കുക,ഉണ്ടാകുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരങ്ങൾ നൽകുക എന്നതാണ് ഉദ്ദേശം.

ക്രിസ്ത്യൻ വിവാഹ നിയമം പ്രകാരം വിവാഹം നടത്തിക്കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ പാതിരി (Clergyman) മതശുശ്രൂഷകൻ (Minister of Religion) അല്ലെങ്കിൽ വിവാഹ രജിസ്ട്രാർ എന്നിവരാണ്.

ക്രിസ്ത്യൻ വിവാഹ നിയമത്തിന്റെ കീഴിൽ ലൈസൻസ് നൽകപ്പെട്ട മതശുശ്രുഷകന്മാർ നടത്തുന്ന വിവാഹങ്ങൾ Marriages performed by clergy licensed under the Christian Marriage Act

മതശുശ്രൂഷകൻവിവാഹ ശുശ്രുഷ നടത്തണമെന്ന് എപ്പോഴെങ്കിലും ഉദ്ദേശിച്ചാൽ അത്തരം മതശുശ്രൂഷകനു രേഖ മൂലം വിവരത്തിനു നോട്ടിസ് നൽകേണ്ടതാണ്.നോട്ടീസിൽ വിവാഹത്തിന് ഉദ്ദേശിക്കുന്ന വ്യക്തികളുടെ പേര്,പൂർണമായ വിലാസം,താമസസ്ഥലം,വിവാഹം നടത്തേണ്ട സമയവും,സ്ഥലവും,മറ്റ് വിശദവിവരങ്ങളും എഴുതേണ്ടതാണ്.

 വിവാഹം പള്ളിയിൽ വെച്ചാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പള്ളിയുടെ ശ്രദ്ധേയമായ ഭാഗങ്ങളിലോ,സ്വകാര്യ താമസ സ്ഥലത്താണ് നടത്തുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വിവാഹ രജിസ്ട്രാറുടെ ഓഫിസിലോ നോട്ടീസ് പരസ്യപ്പെടുത്തേണ്ടതാണ്.പരസ്യപ്പെടുത്തിക്കഴിഞ്ഞാൽ നോട്ടീസും പ്രതിജ്ഞാപത്രവും കിട്ടിയതിനു സ്വന്തം കൈപ്പടയിൽ ഒരു സാക്ഷ്യപത്രം നൽകേണ്ടതുണ്ട്.ഈ സർട്ടിഫിക്കറ്റ് നൽകി രണ്ടു മാസത്തിനകം വിവാഹം നടത്തിയിരിക്കണം.

ക്രിസ്ത്യൻ വിവാഹ രജിസ്റ്റർ നടപടികൾ Christian Marriage Register Procedures

ക്രിസ്ത്യാനികൾ തമ്മിലോ,ഏതെങ്കിലും ഒരാൾ ക്രിസ്ത്യാനി ആയികൊണ്ടോ നടക്കുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണം വിവാഹം നടത്തികൊടുക്കുന്ന മതശുശ്രൂഷകൻ,ഇംഗ്ലീഷ് പള്ളിയിലെയോ റോമൻ പള്ളിയിലെയോ സ്കോട്ടിഷ് പള്ളിയിലെയോ പാതിരിമാരിൽ ആരായിരുന്നാലും അവർ വിവാഹ രജിസ്റ്റർ സൂക്ഷിക്കുകയും അവയിൽ നിയമത്തിലെ പട്ടിക അനുശാസിക്കും വിധം വിവാഹം നടന്നത് രേഖപ്പെടുത്തുകയും വേണം.

ക്രിസ്ത്യൻ വിവാഹ രജിസ്ട്രാർ Christian Marriage Registrar

ഒരു വിവാഹരജിസ്ട്രാറുടെ സാന്നിധ്യത്തിലോ വിവാഹ രജിസ്ട്രാറുടെ ശുശ്രൂഷയിലോ വിവാഹം നടത്തണം എന്ന് ഉദ്ദേശിക്കുന്ന ഒരാൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർ താമസിച്ചിട്ടുള്ള ജില്ലയിലെ ഏതെങ്കിലും ഒരു വിവാഹ രജിസ്ട്രാർക്ക് രേഖ മൂലം നോട്ടീസ് നൽകുകയാണ് തുടക്കത്തിൽ ചെയ്യേണ്ടത്.വിവാഹിതരാകേണ്ട രണ്ടുപേരും താമസിക്കുന്നത് വ്യത്യസ്ത ജില്ലകളിൽ ആണെങ്കിൽ അത്തരം നോട്ടീസ് ഓരോ ജില്ലയിലെയും വിവാഹ രജിസ്ട്രാർക്ക് നൽകണം.നോട്ടീസിൽ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന രണ്ടുപേരുടെയും കുടുംബപ്പേരും ,ജോലിയും,താമസസ്ഥലങ്ങളും വിവാഹം നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമാക്കണം.ഇങ്ങനൊരു നോട്ടീസ് ലഭിച്ചാലുടൻ വിവാഹ രജിസ്ട്രാർ അത് പ്രസിദ്ധീകരിക്കണം .നോട്ടീസിലെ വിവരങ്ങൾ വിവാഹ നോട്ടീസ് പുസ്തകത്തിൽ ഉൾപ്പെടുത്തുകയും വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്നവർ പ്രായപൂർത്തി ആകാത്തവർ ആണെങ്കിൽ ജില്ലയിലെ മാറ്റ് വിവാഹ രെജിസ്ട്രാർമാർക്ക് നോട്ടീസ് പകർപ്പുകൾ പ്രസിദ്ധീകരണത്തിനായി എത്തിക്കേണ്ടതുമാണ്.നിയമപരമായാ മറ്റ് തടസ്സങ്ങൾ ഇല്ല എങ്കിൽ റെജിസ്ട്രർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിച്ചു രണ്ടു മാസത്തിനുള്ളിൽ വിവാഹം രജിസ്ട്രാറുടെ മുന്നിൽ വെച്ച് രണ്ടു സാക്ഷികളുടെ സാനിധ്യത്തിൽ നടത്താവുന്നതാണ്.

ക്രിസ്ത്യൻ വിവാഹ മോചനം Christian divorce

ക്രിസ്ത്യൻ സമൂഹത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചു വിവാഹ മോചനത്തിനുള്ള കർശനമായ വ്യവസ്ഥകൾ ഉള്ള 1896 ലെ ഇന്ത്യൻ വിവാഹ മോചന നിയമം 2001 ൽ ഭേദഗതി ചെയ്തു.ക്രിസ്ത്യാനികളുടെ വിവാഹ മോചനത്തിന് ഉദാരമായ വ്യവസ്ഥകൾ ചേർത്താണ് വിവാഹ മോചന നിയമം പരിഷ്കരിച്ചത്.

 • വ്യഭിചാരം ചെയ്യുക 
 • മതപരിവർത്തനം നടത്തുക 
 • വിവാഹമോചന ഹര്ജി സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് കുറഞ്ഞത് രണ്ടുകൊല്ലം തുടർച്ചയായി എതിർകകഷിക്ക് ചികിൽസിച്ചാൽ മറാത്താ മാനസിക രോഗമോ ലൈംഗിക രോഗമോ ചികിൽസിച്ചാൽ ഭേദമാകാത്ത കുഷ്ഠരോഗമോ ഉണ്ടായിരിക്കുക.
 • ഏഴു കൊല്ലമായി എതിർ കക്ഷിയെപ്പറ്റി യാതൊരു വിവരവും ഇല്ലാതിരിക്കുക 
 • ദാമ്പത്യബന്ധം പൂർത്തീകരിക്കാതിരിക്കുക 
 • രണ്ടോ അതിൽ കൂടുതലോ വര്ഷങ്ങളായി വിവാഹബന്ധം പുനഃസ്ഥാപിക്കുവാനുള്ള കോടതി ഉത്തരവ് പാലിക്കാതിരിക്കുക 
 • മതിയായ കാരണമില്ലാതെ രണ്ടു വര്ഷം തുടർച്ചയായി എതിർ കക്ഷി വേർപിരിഞ്ഞു ജീവിക്കുക 
 • ഒരുമിച്ചു ജീവിക്കാൻ കഴിയാത്ത വിധം എതിർകക്ഷി ക്രൂരമായി പെരുമാറുക കൂടാതെ ബലാത്സംഗം,പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് തന്നെ വിധേയമാക്കി എന്നാരോപിച്ചു ഭാര്യക്ക് ഭർത്താവിനെതിരെ ഹര്ജി നൽകാം 

ഉഭയ സമ്മതപ്രകാരമുള്ള ക്രിസ്ത്യൻ വിവാഹമോചനം Consensual Christian divorce

രണ്ടുവര്ഷത്തിനു മേൽ ജീവിതപങ്കാളികളും വേർപ്[തിരിഞ്ഞു താമസിക്കുകയും വിവാഹ ബന്ധം വേർപ്പെടുത്തുവാൻ രണ്ടുപേരും തീരുമാനിക്കുകയും ചെയ്താൽ ഉഭയ സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിനായി അവർക്ക് കോടതിയിൽ ഹർജി സമർപ്പിക്കാം.

അസാധുവാകുന്ന ക്രിസ്തീയ വിവാഹം Invalid Christian marriage

താഴെ പറയുന്ന കാരണങ്ങളുടെ അടിയസ്ഥാനത്തിൽ ക്രിസ്തീയ വിവാഹബന്ധം അസാധുവാക്കികൊണ്ടു കോടതിക്ക് വിധി പ്രസ്താവിക്കാം.

 • വിവാഹസമയത്തും അസാധുവാക്കുവാനുള്ള ഹര്ജി ബോധിപ്പിക്കുമ്പോഴും എതിർകക്ഷിക്ക് ലൈംഗിക ശേഷി ഇല്ലാതിരിക്കുക(ലൈംഗിക ബന്ധം പൂര്ണമാക്കാതിരിക്കുവാൻ പറ്റാതിരിക്കുക,മനഃപൂർവം ലൈംഗിക ബന്ധത്തിന് തയ്യാറാവാതെ ഇരിക്കുക,മാനസിക വിഭാന്തി ഉണ്ടാകുക തുടങ്ങിയവ വന്ധ്യത്വമായി കോടതി നിര്വചിച്ചിട്ടുണ്ട്)
 • രക്തബന്ധമുള്ളവർ തമ്മിൽ വിവാഹിതരാകുന്നത്.
 • വിവാഹ സമയത് മന്ദബുദ്ധിയോ ചിത്തഭ്രമമോ ഉള്ള ആളായിരിക്കുക 
 • ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ ഒരാൾ മറ്റൊരു വിവാഹം നടത്തുക 
 • വിവാഹത്തിനുള്ള സമ്മതം ഇരുകക്ഷികളിൽ ആരോടെങ്കിലും വാങ്ങിയത് ബലം പ്രയോഗിച്ചോ കപടമായോ,(വിവാഹ സമയത്തുള്ള ഗർഭം ഒളിപ്പിച്ചു വയ്ക്കുക,അഥവാ വിവാഹം നടന്ന കാലയളവിൽ ആർത്തവം നടന്നില്ലെന്ന കാര്യം മറച്ചു വെക്കുക ) ആയിരിക്കുക.


കടപ്പാട് :കേരളം സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി