കുടുബകോടതി Family Court

കുടുബകോടതി Family Court

ഒരു പ്രത്യേക പ്രദേശത്തേക്ക് വേണ്ടി കുടുബകോടതി നിയമം അനുസരിച്ചു സ്ഥാപിക്കപ്പെട്ടതാണ് കുടുബകോടതി.ജില്ലാ ജഡ്ജിയുടെ റാങ്കുള്ള ജുഡീഷ്യൽ ഓഫിസർ ആയിരിക്കും കുടുംബകോടതിയുടെ അധ്യക്ഷൻ.

Family Court

 തർക്കങ്ങളിലുള്ള എല്ലാ കേസുകളും ഈ കോടതിയുടെ പരിധിയിൽ വരും.(മുസ്ലിം വിവാഹ മോചിത സ്ത്രീകളുടെ അവകാശങ്ങൾ ഒഴികെ)ഒരു വ്യക്തിക്ക് നേരിട്ട് കുടുംബകോടതിജിയിൽ ഹര്ജി നൽകാം.കോടതിയുടെ നിർദ്ദേശപ്രകാരം മാത്രമേ കുടുംബ കോടതിയിൽ വക്കീലന്മാർ ഹാജരാകുവാൻ പാടുള്ളൂ.ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അതേ അധികാരത്തോട് കൂടെയാണ് ഇത്തരം കേസുകളിൽ കുടുംബകോടതിയുടെ ഉത്തരവുകൾ.

ഒരു പ്രാവശ്യം ഉത്തരവായ ചെലവിന്റെ തുക കാലാനുസൃതമായി അപേക്ഷയുടെ അടിസ്ഥാനത്തിൽ,പരിസ്ഥിതികൾ പരിഗണിച്ചു മാറ്റം വരുത്തുവാൻ കോടതിക്ക് അനുവാദം ഉണ്ട്.

ഒരു പ്രാവശ്യം പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നത് വരെ ഉണ്ടായിരിക്കുന്നതാണ് വേറിട്ട്താമസിക്കുന്നതിന്റെ ചെലവിനായി ഹര്ജി നൽകിയ ഭാര്യക്ക് അനുകൂലമായ വിധി ലഭിക്കുകയും,ഭർത്താവിനോടൊപ്പം വീണ്ടും താമസം ആരംഭിക്കുകയും ചെയ്താൽ നേരത്തെ പുറപ്പെടുവിച്ച വിധി ഇല്ലാതാകുന്നില്ല.

125 വകുപ്പ് പ്രകാരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നൽകുന്ന ഒരു ഉത്തരവിന്റെ മേൽ മറ്റൊരു അപ്പീൽ ഇല്ല.എന്നാൽ ആ ഉത്തരവിൽ എതിർപ്പുള്ള എതിർ കക്ഷിക്ക് സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ റിവിഷൻ ഹര്ജി കൊടുക്കാം.അത് പോലെ തന്നെ കുടുംബ കോടതിയിൽ നിന്നുള്ള ഉത്തരവിന് മേലെയും  റിവിഷൻ ഹര്ജി കൊടുക്കാം.അപ്പീൽ സാധ്യമല്ല.പിണങ്ങിപ്പിരിയുന്ന ദമ്പതികളെ രമ്യതയിലാക്കുവാൻ കൗൺസലിംഗ് സംവിധാനവും കുടുംബകോടതിയിൽ ഉണ്ട്.കൗണ്സലിങ്ങിന് ശേഷമേ കേസുകളിൽ  തെളിവെടുക്കാൻ കോടതിക്ക് കഴിയൂ.

കുടുബകോടതി വിധി നടപ്പിലാക്കാൻ 

വിധിയുടെ പകർപ്പ് ഹര്ജിക്കാരന് കോടതിയിൽ നിന്നും സൗജന്യമായി ലഭിക്കും.125 പ്രകാരം അനുകൂലമായ വിധി ഉണ്ടായാൽ അത് നടപ്പിലാക്കുന്നതിനായി ഹര്ജിക്കാരന് കോടതിയെ സമീപിക്കാം.എതിർകക്ഷി വിസമ്മതിക്കുവാണെങ്കിൽ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുവാനും അയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു അയാളെ ജയിലിൽ അടയ്ക്കുവാനും അധികാരമുണ്ട്.

125 പ്രകാരം അനുവദിക്കപ്പെട്ട തുക ,കോടതി മുഖേന ഒരു വര്ഷത്തിനുള്ളിൽ ആവശ്യപ്പെട്ടിട്ടില്ല എങ്കിൽ പ്രസ്തുത കാലയളവിലേക്കുള്ള തുക ഹര്ജിക്കാരിക്ക് നഷ്ട്ടം വരും.125 പ്രകാരം കോടതിയിൽ നടപടികൾ നടക്കുകയാണെങ്കിൽ,ഉത്തരവ് പുറപ്പെടുവിക്കുവാൻ വൈകുകയും ആണെങ്കിൽ കേസ് നടക്കുന്നതിനിടയിൽ താൽക്കാലികമായി ഹര്ജിക്കാരിക്ക് ചെലവ് നൽകുവാൻ കോടതിക്ക് ഉത്തരവ് നൽകാം.

താൻ പാപ്പരാണ് എന്ന എതിർകക്ഷിയുടെ വാദം കൊണ്ട് ജീവനാംശം നൽകേണ്ട ബാധ്യതയിൽ നിന്നും കോടതി അയാൾക്ക് ഇളവ് നൽകില്ല.500 രൂപയിൽ കുറയാത്ത തുക നല്കണമെന്നുള്ള നിബന്ധന ഭേദഗതി ചെയ്തതോടെ ജീവനാംശ തുക എത്ര എന്ന് വിധിക്കുവാൻ കോടതിക്ക് അധികാരമുണ്ട്.കക്ഷിയുടെ ധനസ്ഥിതിയും ജീവിത നിലവാരവും പരിഗണിച്ചു ഒരു തുക ചെലവിന് നൽകുവാൻ കോടതിക്ക് ഉത്തരവിടാം.

കടപ്പാട് :കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി