പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള ഹിന്ദു നിയമം Hindu law on inheritance

പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള ഹിന്ദു നിയമം Hindu law on inheritance

 മരിച്ചു പോകുന്ന ഒരാളുടെ സ്വത്തുക്കൾക്ക് പിന്നീടുള്ള അവകാശികളെ സംബന്ധിച്ചാണ് പിന്തുടർച്ചാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്.വിവാഹം,വിവാഹ മോചനം എന്നിവ പോലെ  പിന്തുടർച്ചാവകാശത്തെ സംബന്ധിച്ചും വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വ്യത്യസ്ത നിയമങ്ങൾ ഉണ്ട്.

Hindu law on inheritance

പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള ഹിന്ദു നിയമം Hindu law on inheritance

കൂട്ടുകുടുംബ സമ്പ്രദായം ആയിരുന്നു പണ്ട് ഹിന്ദു സമുദായത്തിൽ നിലനിന്നിരുന്നത്.അന്ന് സ്വത്തവകാശം ജന്മം കൊണ്ട് നേടുന്നതായിരുന്നു.1976 ഡിസംബർ 1 നു കേരളത്തിൽ ഹിന്ദുക്കൾക്കിടയിൽ കൂട്ടുകുടുംബ സമ്പ്രദായ അവകാശങ്ങൾ എടുത്തു കളഞ്ഞു.ഇപ്പോൾ ഹിന്ദു സമുദായത്തിൽ സ്വത്തവകാശം നിർണയിക്കുന്നത്,1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം പ്രകാരമാണ്.ഒസ്യത്ത് എഴുതാതെ മരണപ്പെട്ട ഒരാളുടെ സ്വത്ത് വിഭജനത്തെ സംബന്ധിച്ചാണ് ഈ നിയമം.

ഒസ്യത്ത് എഴുതാതെ മരിച്ച ഒരു പുരുഷന്റെ സ്വത്ത് ആദ്യം അവകാശപ്പെടാവുന്നത് -ക്ലാസ് 1 അവകാശികൾക്കാണ്.

ക്ലാസ്-1 അവകാശികൾ Class-1 heirs

മകൻ,മകൾ,വിധവ,മാതാവ്,മരണപ്പെട്ട മകന്റെ മകൻ,മരണപ്പെട്ട മകളുടെ മകൻ,മരണപ്പെട്ട മകളുടെ മകൻ,മരണപ്പെട്ട മകളുടെ മകൾ,മരണപ്പെട്ട മകന്റെ വിധവ,മരിച്ച മകന്റെ മകൻ മരിച്ചാൽ അയാളുടെ മകനും മകളും വിധവയും,മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മകൾ,മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ വിധവ 

ക്ലാസ്-1 അവകാശികൾ ഇല്ലെങ്കിൽ ക്ലാസ്-2 അവകാശികൾക്ക് സ്വത്തവകാശം വന്നു ചേരും.

ക്ലാസ്-2  അവകാശികൾ Class-2 heirs

പിതാവ്,മകന്റെ മകളുടെ മകൻ,മകന്റെ മകളുടെ മകൾ,സഹോദരൻ,സഹോദരി,മകളുടെ മകന്റെ മകൻ,മകളുടെ മകന്റെ മകൾ,മകളുടെ മകളുടെ മകൾ,മകളുടെ മകളുടെ മകൻ,സഹോദരന്റെ മകൻ,സഹോദരിയുടെ മകൻ,സഹോദരന്റെ മകൾ,സഹോദരിയുടെ മകൾ,പിതാവിന്റെ പിതാവ്,പിതാവിന്റെ മാതാവ്,മാതാവിന്റെ മാതാവ്,മാതാവിന്റെ പിതാവ്,മാതാവിന്റെ സഹോദരൻ,മാതാവിന്റെ സഹോദരി 

ഇവിടെ ഒന്ന് ഇല്ലെങ്കിൽ മാത്രം രണ്ടിനും,രണ്ടിലെങ്കിൽ 3 നും അതെ പോലെ തുടർന്നും ആണ് അവകാശം. ക്ലാസ് 1 ലും 2 ലും അവകാശികൾ ഇല്ലെങ്കിൽ രക്തബന്ധത്തിലൂടെയോ,ദത്തെടുക്കലിലൂടെയോ,പുരുഷ ബന്ധ മുറകൾ വഴിയോ ഉള്ള  ബന്ധുക്കൾക്കായിരിക്കും അവകാശം.

ഹിന്ദു പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള വിഭജന തത്വങ്ങൾ Dividing Principles of Hindu Succession

വിധവയ്ക്ക് ഓഹരി ലഭിക്കും,ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ എല്ലാവര്ക്കും ഒരോഹരി.നിലവിലുള്ള മക്കൾക്കും അമ്മയ്ക്കുംക് ഓഹരി ഉണ്ട്.

മരണപ്പെട്ട മകന്റെ അനന്തരാവകാശികളിൽ അദ്ദേഹത്തിന്റെ വിധവയ്ക്കും,നിലവിലുള്ള ആണ്മക്കൾക്കും പെണ്മക്കൾക്കും,അദ്ദേഹത്തിന്റെ മരണപ്പെട്ട ആണ്മക്കൾക്കും തുല്യ ഒരോഹരിയിൽ നിന്നും വേണം ഈ വിഭജനം നടത്തുവാൻ.

ഹിന്ദു പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള സ്ത്രീ സ്വത്തിന്റെ അവകാശികൾ Inheritors of women's property in relation to Hindu inheritance

  1. ആൺമക്കൾ,പെണ്മക്കൾ,മരണപ്പെട്ട മകന്റെയോ മകളുടെയോ കുട്ടികൾ,ഭർത്താവ് 
  2. ഭർത്താവിന്റെ അനന്തരാവകാശികൾ 
  3. മാതാവും ,പിതാവും 
  4. പിതാവിന്റെയും മാതാവിന്റെയും അനന്തരാവകാശികൾ .ഇവിടെയും 1 രണ്ടിനെയും രണ്ട് മൂന്നിനേയും തുടർന്നങ്ങോട്ടും പിന്തള്ളുന്നുണ്ട്.

ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ സ്വത്തിനു മേൽ പൂർണമായ അവകാശമുണ്ട്.സ്വത്തുക്കളിൽ പൂർവിക സ്വത്തും സ്വയാർജ്ജിത സ്വത്തും ഉൾപ്പെടുന്നു.

മക്കളുടെ വിധവകൾ പുനർവിവാഹം ചെയ്താൽ അവകാശം ഇല്ലാതാകും,സ്വത്തിനുവേണ്ടി ഒരാളെ കൊന്നാൽ കൊള്ളപ്പെട്ട ആളിന്റെ സ്വത്ത് കൊലയാളിക്ക് നഷ്ട്ടമാകും.

മരിക്കുന്ന സമയം അവകാശിയായി ഗർഭസ്ഥ ശിശു ഉണ്ടെങ്കിൽ ആ ശിശു ജനനത്തോടെ അവകാശിയായി മാറുന്നു.

കടപ്പാട് :കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി