ഹിന്ദു വിവാഹ നിയമങ്ങൾ hindu marriage act

ഹിന്ദു വിവാഹ നിയമങ്ങൾ hindu marriage act

ഹൈന്ദവ വിശ്വാസികൾക്ക് വിവാഹം ഒരു വിശുദ്ധ കർമമാണ്.ഹിന്ദു വിവാഹ നിയമം പ്രത്യേകമായി ആചാരമുറകളോ നടപടിക്രമങ്ങളോ നിഷ്കര്ഷിക്കുന്നില്ല.എന്നാൽ വര്ഷങ്ങളായി പാലിച്ചു പോരുന്ന കീഴ്‍വഴക്കങ്ങൾക്ക് മതിയായ നിയമ പരിഗണനയും ഉണ്ട്

hindu marriage act
.അനേകം ജാതി മതങ്ങൾകൊണ്ട് നിറഞ്ഞതാണ് ഹിന്ദു സമുദായം എന്നുള്ളതുകൊണ്ടുതന്നെ വിവാഹങ്ങളുടെ സാധൂകരണത്തിൽ കീഴ്വഴക്കങ്ങൾക്കും ആചാരങ്ങൾക്കും പ്രസക്തി ഉണ്ട്.ഹിന്ദുക്കളുടെ വിവാഹം സംബന്ധിക്കുന്ന നിയമം 1955 ലെ ഹിന്ദു വിവാഹ നിയമമാണ് (Hindu Marriage Act).

ഹിന്ദു വിവാഹ നിയമങ്ങൾ Hindu Marriage Laws

 • വിവാഹ സമയത്തു വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂർത്തി ആയിരിക്കണം.മേല്പറഞ്ഞ പ്രായമെത്താത്തവർ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതും അതിനു സഹായമൊരുക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
 • വിവാഹ സമയത്ത് പുരുഷന് ,ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ,സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭർത്താവോ ഉണ്ടായിരിക്കരുത്.ഭാര്യയോ ,ഭർത്താവോ ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്,ആ ബന്ധം നിയമപ്രകാരം വേർപെടുത്താതെ ഇരിക്കുന്ന കാലത്തോളം മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് ഹിന്ദു മാര്യേജ് ആക്ട് പ്രകാരം കുറ്റകരമാണ്.
 • വിവാഹിതരാകുന്ന വ്യക്തികൾ പരപ്രേരണ കൂടാതെ സ്വമനസ്സാലെ ആയിരിക്കണം വിവാഹത്തിന് സമ്മതിക്കേണ്ടത് എന്നതിനാൽ അവർക്ക് മാനസികമായ അസുഖങ്ങളോ,തുടർച്ചയായി വരുന്ന ഉന്മാദ രോഗങ്ങളോ ഉണ്ടായിരിക്കരുത്.മാനസിക തകരാറുകൾ മൂലം വൈവാഹിക കടമകൾ നിർവഹിക്കാനോ,കുട്ടികൾക്ക് ജന്മം നല്കുവാനോ,കുട്ടികളെ സംരക്ഷിക്കുവാനോ കഴിവില്ലാത്തവർക്കും വിവാഹം ചെയ്യുന്നതിൽ തടസ്സമുണ്ട്.
 • ആചാരമോ കീഴ്വഴക്കങ്ങളോ പ്രകാരം അനുവദനീയമല്ലെങ്കിൽ അടുത്ത രക്തബന്ധത്തിൽ പെടുന്നവർക്കും പരസ്പരം വിവാഹം കഴിക്കുന്നതിൽ നിയമപരമായി തടസ്സമുണ്ട്.'അമ്മ വഴി മുകളിലേക്ക് മൂന്നു തലമുറ വരെയും അച്ഛൻ വഴി 5 തലമുറ വരെയും രക്തബന്ധം എന്ന് സൂചിപ്പിക്കുന്ന 'സപിണ്ഡ ബന്ധ'ത്തിൽ ഉൾപ്പെടുന്നു ചേട്ടൻ -അനിയന്മാരുടെ മക്കളുടെയോ ,അനിയത്തി -ചേച്ചി മക്കളുടെയോ ,അച്ഛൻ ഭാഗത്തുനിന്നും 'അമ്മ ഭാഗത്തുനിന്നുമുള്ള മക്കളും രക്തബന്ധത്തിൽ ഉൾപ്പെടുന്നു.
 • ഒരു പുരുഷൻ സഹോദരിയെയോ,സഹോദരിയുടെ മകളെയോ ,സഹോദരന്റെ മകളെയോ ,പിതാവിന്റെയോ മാതാവിന്റെയോ ,സഹോദരന്റെ മക്കളെയോ വിവാഹം കഴിക്കുന്നതിൽ ഹിന്ദു വിവാഹ നിയമത്തിൽ തടസ്സമുണ്ട്.വളരെ അടുത്ത രക്തബന്ധത്തിൽ ഉൾപ്പെടുന്ന ഇവരുടെ വിവാഹം ആചാരമോ കീഴ്വഴക്കമോ അനുസരിച്ചാണ് എങ്കിൽ നിരോധനം ബാധകമല്ല.
 • ഭർത്താവു മരിച്ച സ്ത്രീകളുടെയും ഭാര്യ മരിച്ച പുരുഷൻമാരുടെയും പുനർവിവാഹത്തിന് നിയമ സാധുതയുണ്ട്.
 • സബ് രജിസ്ട്രാർക്ക് മുന്നിൽ വിവാഹം രെജിസ്റ്റർ ചെയ്തു എന്നത് കൊണ്ട് മാത്രം നിയമ സാധുതയില്ല.നിബന്ധനകൾ അനുസരിച്ചു വിവാഹം നടന്നിരിക്കണം.
 • ഗവണ്മെന്റ് നിർദ്ദേശം അനുസരിച്ചു പഞ്ചായത്ത് ,മുനിസിപ്പാലിറ്റി പോലയോല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനന -മരണ രജിസ്ട്രാർമാർക്ക് വിവാഹം രെജിസ്റ്റർ ചെയ്യാം.ഇത് പ്രകാരം രെജിസ്റ്റർ ചെയ്തിട്ടില്ല എങ്കിലും ,നിയമപരമായി നടന്ന വിവാഹ ബന്ധത്തിന്റെ സാധുതകൾ നഷ്ടപ്പെടുകയില്ല.
 • ഹിന്ദു വിവാഹ നിയമപ്രകാരം ഹിന്ദു സമുദായത്തിനുള്ളിലെ മിശ്ര വിവാഹങ്ങൾക്ക് നിയമ പരിരക്ഷ ഉണ്ട്.
 • ഹൈന്ദവ ആചാരപ്രകാരം യഥാവിധി സപ്തപതി പോലുള്ള ചടങ്ങുകളോടെ നടത്തപ്പെടുന്ന വിവാഹങ്ങൾക്കേ നിയമപരമായ അംഗീകാരം ലഭിക്കുകയുള്ളൂ .(പവിത്രമായ അഗ്നിക്ക് ചുറ്റും വധൂവരന്മാർ ഏഴുപാദം വെയ്ക്കുന്നതോടെ വിവാഹം പൂർണമാകുന്നു)


അസാധുവാകുന്ന ഹിന്ദു വിവാഹം Invalid Hindu marriage

വളരെ ഗുരുതരമായ ന്യുനതകൾ ഉള്ള വിവാഹമാണ് അസാധുവായി കണക്കാക്കപ്പെടുന്നത്.

 • ഭാര്യയോ ഭർത്താവോ ജീവിച്ചിരിക്കെ നടക്കുന്ന രണ്ടാം വിവാഹം ,നിരോധിക്കപ്പെട്ട ബന്ധത്തിൽ പെട്ടവരോ,രക്ത ബന്ധം ഉള്ളവരോ തമ്മിലുള്ള വിവാഹം അസാധുവായിരിക്കുന്നതും പങ്കാളികൾക്ക് ഭാര്യ-ഭർത്താക്കന്മാരുടെ പദവി നിയമം മൂലം ഇല്ലാത്തതുമാകുന്നു.
 • വിവാഹത്തിന് വധൂ വരന്മാരുടെ സ്വതന്ത്രമായ മനസമ്മതം നിർബന്ധമാണെന്നിരിക്കെ,മാനസിക ആരോഗ്യം കുറവുള്ളവരോ ,വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിച്ച ശേഷം മനസമ്മതം നൽകുവാനുള്ള മാനസിക ആരോഗ്യം ഇല്ലാത്തവരോ,വിവാഹ ബന്ധത്തിൽ ജനിക്കുന്ന കുട്ടികളെ ശെരിയായ രീതിയിൽ സംരക്ഷിക്കാൻ കഴിയാത്തവിധം മാനസിക ആരോഗ്യം ഇല്ലാത്തവരോ ,ചിത്തഭ്രമം അപസ്മാരം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരോ പങ്കാളികളായിട്ട് നടക്കുന്ന വിവാഹങ്ങൾ അസാധുവാണ്.
 • ഷണ്ഡത്വം കൊണ്ട് ലൈംഗിക ബന്ധം സഫലീകരിക്കപ്പെടാത്ത ദമ്പതികൾ അസാധുവായ വിവാഹ ബന്ധത്തിലാണ് എന്ന് കോടതികൾക്ക് തീരുമാനമെടുക്കാം.
 • ഭർത്താവല്ലാത്ത മറ്റൊരാളിൽ നിന്നും വിവാഹ സമയത്ത് ഗർഭിണിയാണെന്ന് ,ഭർത്താവു തന്നെ കോടതിയെ ബോധ്യപ്പെടുത്തിയാൽ ആ വിവാഹം കോടതി അസാധുവായി പ്രഖ്യാപിക്കും .
 • ബലം പ്രയോഗിച്ചോ ചതിയിലൂടെയോ ,ഭീഷണിപ്പെടുത്തിയോ ഒരാളുടെ സമ്മതം നേടി വിവാഹം നടത്തിയാൽ അയാളുടെ സമ്മതം സ്വതന്ത്ര്യമായ മനസ്സോടെയാണ് ഉണ്ടായിട്ടുള്ളത് എന്ന കാരണത്താൽ ആ വിവാഹം അസാധുവാകുന്നതാണ്.
 • വിവാഹ പങ്കാളി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നു  ആക്ഷേപമുള്ളവർ  വഞ്ചന കണ്ടുപിടിക്കപ്പെട്ട തിയതി മുതൽ ഒരു വർഷത്തിനുള്ളിൽ പരിക്കോഹറാം തേടി കോടതിയെ സമീപിക്കണം.

  മേൽ പരാമർശിക്കപ്പെട്ട ഏതൊരു സാഹചര്യത്തിലും അസാധുവാക്കപ്പെടുന്ന വിവാഹങ്ങൾ കോടതി അസാധുവായി വിധി പുറപ്പെടുവിക്കുന്നത് വരെയും ബന്ധപ്പെട്ട വിവാഹ ബന്ധങ്ങൾ നിയമപരമായി സാധുത ഉള്ളതായിരിക്കും .

വിവാഹമോചനം നേടുവാനുള്ള കാരണങ്ങൾ Reasons to get a divorce

വിവാഹ ബന്ധം പവിത്രമായ ഒന്നായി ഹിന്ദു സമൂഹം കാണുന്നതിനാൽ ബന്ധം നിലനിർത്തിക്കൊണ്ടു പോകുന്നതിനുള്ള എല്ലാ ശ്രമങ്ങളും പങ്കാളികൾ നടത്തണം എന്നാണ് ഹിന്ദു വിവാഹ നിയമം പറയുന്നത്.എന്നിരുന്നാലും വിവാഹ മോചനം നേടുവാനുള്ള അവകാശവും പൗരനുണ്ട്.വിവാഹമോചനം നേടുന്നതിന് കോടതികൾക്ക് മുന്നിൽ സ്വീകരിയമായ ,നിയമപരമായ കാരണങ്ങൾ ഇവയാണ്..

 1. വിവാഹ പങ്കാളിയല്ലാത്ത മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്,വ്യഭിചാരം എന്ന വൈവാഹിക കുറ്റകൃത്യമായി വ്യവസ്‌റ്റൈഹ ചെയ്തിരിക്കുന്നു.അതായത് ഭാര്യയോ ഭർത്താവോ സ്വമനസ്സാലെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മറ്റേയാൾക്ക് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം .
 2. വിവാഹ പങ്കാളിയുടെ ക്രൂരമായ പെരുമാറ്റം ;ഒരാളുടെ ജീവന് ഹാനികരമാകുന്ന തരത്തിൽ മനസ്സിനോ ശരീരത്തിനോ അപകടകരമായിട്ടുള്ളതോ ആയ എല്ലാത്തരം പെരുമാറ്റങ്ങളും ക്രൂരതയായി കണക്കാക്കുന്നു.
 3. തുടർച്ചയായി രണ്ടുവർഷത്തിൽ  കുറയാത്ത കാലത്തേക്ക് പങ്കാളിയെ ഉപേക്ഷിക്കുക 
 4. ഭാര്യയോ ഭർത്താവോ ഹിന്ദു മത വിശ്വസം ഉപേക്ഷിക്കുക 
 5. ചികിൽസിച്ചു ഭേദമാക്കുവാൻ കഴിയാറ്റിഹാ തരത്തിലുള്ള മാനസിക അനാരോഖ്യവും അസുഖങ്ങളും 
 6. ചികിൽസിച്ചു ഭേദമാക്കുവാൻ ആകാത്തതും സ്പർശിച്ചാൽ പടരുന്നതുമായ രോഖങ്ങളും ,ലൈംഗിക രോഗങ്ങളും പങ്കാളിക്ക് ഉണ്ടാവുന്ന സാഹചര്യം 
 7. ലൗകിക ജീവിതം ഉപേക്ഷിച്ചു സന്യാസ ജീവിതം സ്വീകരിക്കുക 
 8. ഏഴുവര്ഷക്കാലം തുടർച്ചയായി ഒരു വ്യക്തിയെക്കുറിച്ചു ,അയാൾ ജീവിച്ചിരുന്നു എങ്കിൽ സാധാരണ ഗതിയിൽ അറിയുമായിരുന്നു ആളുകൾക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക 
 9.      തുടർച്ചയായി ഒരു കൊല്ലം വേർപിരിഞ്ഞു താമസിച്ച ശേഷം തുടർന്നും ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ലെന്നു രണ്ടുപേരും തീരുമാനിച്ചാൽ ഉഭയ സമ്മതപ്രകാരം കോടതി മുൻപാകെ വിവാഹമോചനം നേടാം ഹര്ജി സമർപ്പിച്ചു 6 മാസത്തിനു ശേഷം മാത്രമേ വിവാഹ ബന്ധം വേർപ്പെടുത്തികൊണ്ടുള്ള കോടതി തീർപ്പുകൽപ്പിക്കൂ.

വിവാഹ മോചനം ആവശ്യപ്പെടാം എങ്കിലും പങ്കാളികൾക്ക് ഒരുമിച്ചു താമസിക്കാൻ കഴിയാതെ വന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കോടതിയുടെ അനുവാദത്തോടെ വേർപെട്ട താമസിക്കാം.വിവാഹ മോചനത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കാരണങ്ങൾ തന്നെയാണ് വേർപെട്ട് താമസിക്കുന്നതിനും ഉള്ളത്.പങ്കാളികളുടെ അവകാശങ്ങളും കടമകളും നിശ്ചിത കാലത്തേക്ക് താൽക്കാലികമായി കോടതി റദ്ദ് ചെയ്യുന്നു .അഭ്പ്രായ വ്യത്യാസങ്ങളും പൊരിത്തക്കേടുകളും പരിഹരിക്കുവാൻ ഒരു വർഷത്തെ സമയം കോടതി അനുവദിക്കും .ഒരു വർഷത്തിന് ശേഷവും പിരിയണം എന്നാണ് കക്ഷികൾക്ക് ആഗ്രഹമെങ്കിൽ വീണ്ടും അവർക്ക് കോടതിയെ സമീപിക്കാം.

വിവാഹം എങ്ങനെ പുനഃസ്ഥാപിക്കാം ..? How to restore marriage ..?

സ്ത്രീ -പുരുഷ സഹകരണവും ഒരുമിച്ചു താമസിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടലും വിവാഹ ബന്ധത്തിലെ മൗലികമായാ അവകാശമാണ്.

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ പങ്കാളികളിൽ ഒരാൾ മറ്റേയാളുടെ സഹവാസത്തിനുള്ള അവകാശം നിഷേധിക്കരുത് എന്ന് അനുശാസിക്കുന്നു.ന്യായമായ കാരണങ്ങൾ ഇല്ലാതെ സഹവാസം നിഷേധിക്കപ്പെടുന്ന ആൾക്ക് വിവാഹ ബന്ധം പുനഃസ്ഥാപിച്ചു കിട്ടുന്നതിന് കോടതിയെ സമീപിക്കാൻ കഴിയുന്നതാണ്.എന്നാൽ ന്യായമായ കാരണങ്ങൾ എന്തെല്ലാം ആണെന്ന് സാഹചര്യങ്ങൾ വിലയിരുത്തി കോടതിക്ക് തീരുമാനമെടുക്കാം.

ദാമ്പത്യബന്ധം പുനസ്ഥാപിക്കുവാൻ കോടതി ഉത്തരവായിട്ടും ദമ്പതിമാർ തമ്മിൽ അടുക്കുകയോ ഉത്തരവ് അനുസരിക്കുകയോ ചെയ്തില്ലെങ്കിൽ വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കും ഒരുകൊല്ലം കഴിയുമ്പോൾ മാത്രമേ ഹര്ജി കൊടുക്കുവാൻ കഴിയൂ....

കടപ്പാട് ;കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി