പ്രത്യേക വിവാഹ നിയമം Special Marriage Act 1954

പ്രത്യേക വിവാഹ നിയമം Special Marriage Act 1954

 ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ പ്രത്യേക വിവാഹ നിയമം Special Marriage Act 1954 ൽ നിലവിൽ വന്നു.ഈ നിയമപ്രകാരം സബ് രജിസ്ട്രാർ ഓഫീസിലെ നിയമിതനായ സബ് രജിസ്ട്രാറാണ് വിവാഹ ഓഫിസർ.ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും പുരുഷനും സ്ത്രീക്കും തമ്മിൽ ഈ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാം..

Special Marriage Act

പ്രത്യേക വിവാഹ നിയമപ്രകാരം  ആഗ്രഹിക്കുന്ന വധൂവരന്മാർ ജില്ലയിലെ വിവാഹ ഓഫിസർക്ക് നിർദിഷ്ട ഫോറത്തിൽ നോട്ടീസ് നൽകണം.രണ്ടുപേരിൽ ഏതെങ്കിലും ഒരാൾ നോട്ടീസ് തിയതി തൊട്ട് 30 ദിവസം മുൻപുവരെ താമസിച്ചിരുന്ന ജില്ലയിലെ ഓഫിസർ മുന്പാകെയാണ് നോട്ടീസ് നൽകേണ്ടത്.

നോട്ടീസ് കൈപ്പറ്റിയ ഉടനെ വിവാഹ ഓഫിസർ നോട്ടീസിലെ വിവരങ്ങൾ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പ്രസ്തുത നോട്ടീസുകൾ റെക്കോര്ഡുകളുടെ ഭാഗമായി സൂക്ഷിക്കുകയും വേണം.ഇത് ഫീസ് നൽകാതെ പരിശോധിക്കുവാൻ ഏതൊരാൾക്കും അവകാശമുണ്ട്.

വിവാഹ നോട്ടീസിന്റെ ഒരു പകർപ്പ് ഓഫിസർ കാര്യാലയത്തിന്റെ ഏതെങ്കിലും ഭാഗത്തു പൊതുജനങ്ങൾ കാണുന്ന തരത്തിൽ പ്രദർശിപ്പിക്കണം.

നോട്ടീസിൽ പറഞ്ഞിട്ടുള്ള വ്യക്തികൾ തമ്മിലുള്ള വിവാഹത്തിന് ആക്ഷേപം ഉള്ള വ്യക്തികൾക്ക് നോട്ടീസ് പരസ്യപ്പെടുത്തിയതിനു 30 ദിവസങ്ങൾക്കുള്ളിൽ ആക്ഷേപം നോട്ടീസ് പരസ്യപ്പെടുത്തി ഉദ്യോഗസ്ഥനെ അറിയിക്കാവുന്നതാണ്.പ്രത്യേക വിവാഹ നിയമത്തിന്റെ നിബന്ധനകൾക്ക് വിരുദ്ധമായാണ് വിവാഹം നടക്കുന്നത് എന്ന് ചൂണ്ടി കാണിച്ചുകൊണ്ടായിരിക്കണം ആക്ഷേപം നൽകേണ്ടത്.വിവാഹ ഓഫീസറുടെ അന്വേഷണത്തിന് ശേഷം ആക്ഷേപം ശരിയല്ലെന്ന് കണ്ടാൽ വിവാഹം നടത്തികൊടുക്കണം.

സ്പെഷ്യൽ മാര്യേജ് ആക്ട് നിബന്ധനകൾ Terms of the Special Marriage Act

 • വിവാഹ സമയത് പുരുഷന് ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ,സ്ത്രീക്ക് മറ്റൊരു ഭർത്താവോ ജീവിച്ചിരിക്കുന്നതായി ഉണ്ടായിരിക്കരുത്.
 • വിവാഹത്തിന് സ്വതന്ത്രമായ മനസമ്മതം നൽകുവാൻ ബുദ്ധിമുട്ടുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക് വിവാഹം ചെയ്യുന്നതിന് തടസ്സമുണ്ട്.
 • മനസമ്മതം നൽകുവാൻ കഴിവുണ്ട് എങ്കിലും വൈവാഹിക കടമകൾ നിറവേറ്റുന്നതിലും കുട്ടികളെ പ്രസവിക്കാനും സംരക്ഷിക്കാനും കഴിവില്ലാത്ത രീതിയിൽ മനോരോഗി ആണെങ്കിലും വിവാഹത്തിന് അയോഗ്യതയുണ്ട്.
 • തുടർച്ചയായ ചിത്തഭ്രമമം അയോഗ്യതയാണ്.
 • വിവാഹസമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂർത്തിയായിരിക്കണം.
 • പങ്കാളികൾ നിയമം നിരോധിച്ചിട്ടുള്ള അടുത്ത രക്തബന്ധത്തിൽ ഉൾപ്പെട്ടവർ ആകരുത്.

നോട്ടീസ് നൽകിയ പ്രകാരം,ഓഫിസർ മുൻപാകെ ,മൂന്നു സാക്ഷികളുടെ സാന്നിധ്യത്തിൽ ഓഫിസിലോ ,മറ്റേതെങ്കിലും സ്ഥലത്തോ വെച്ച്,വിവാഹം നടത്താവുന്നതാണ്,അതിനു ശേഷം വിവാഹ ഓഫിസർ വിവാഹം രെജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

പ്രത്യേക വിവാഹ നിയമം മറ്റ് വിവാഹങ്ങൾ  രജിസ്റ്റർ ചെയ്യുന്നത്  Special Marriage Act Registration of other marriages

പ്രത്യേക വിവാഹ നിയമപ്രകാരം പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മറ്റേതെങ്കിലും തരത്തിൽ നടന്നിട്ടുള്ള വിവാഹവും രെജിസ്റ്റർ ചെയ്തു കിട്ടുവാൻ അവകാശമുണ്ട്.അതിനായി,

           കക്ഷികൾ രണ്ടുപേരും രജിസ്ട്രേഷന് അപേക്ഷിക്കുന്നതിനു മുൻപ് തന്നെ വിവാഹിതരായവരും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ചു ജീവിക്കുന്നവരും ആയിരിക്കണം.

രണ്ടുപേരിൽ ഏതൊരാൾക്കും ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ ജീവിച്ചിരിക്കുന്ന മറ്റൊരു ഭർത്താവോ ഉണ്ടായിരിക്കരുത്.

രണ്ടുപേരിൽ ആരും തന്നെ രെജിസ്ട്രേഷൻ സമയത് മന്ദബുദ്ധിയോ,മനോരോഗിയോ ആയിരിക്കരുത്.

രെജിസ്ട്രേഷൻ സമയത്ത് രണ്ടുപേർക്കും 21 വയസ്സ് പൂർത്തിയായിരിക്കണം.

രണ്ടുപേരും നിരോധിക്കപ്പെട്ട രക്തബന്ധങ്ങളിൽ ഉൾടുന്നവർ ആകരുത്.

വിവാഹം രെജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്ന തിയതിക്ക് തൊട്ടുമുൻപ് 30 ദിവസത്തിൽ കുറയാത്തകാലം രണ്ടുപേരും ഭാര്യാഭർത്താക്കന്മാരായി വിവാഹ ഓഫീസറുടെ അധികാര പരിധിയില്പെട്ട ജില്ലയിൽ താമസിക്കുന്നവരായിരിക്കണം.

പ്രത്യേക വിവാഹ നിയമം  വിവാഹ മോചനം Special Marriage Law Divorce

നിയമം വ്യകതമാക്കിയിട്ടുള്ള പ്രത്യേക കാരണങ്ങളാൽ ഭാര്യക്കോ ഭർത്താവിനോ വിവാഹ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹര്ജി നൽകുവാൻ സാധിക്കും.

 സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹ മോചനത്തിനുള്ള കാരണങ്ങൾ Reasons for Divorce under the Special Marriage Act

 1. ഭാര്യയോ ഭർത്താവോ സ്വമനസ്സാലെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക 
 2. വ്യഭിചാരം നടത്തുക 
 3. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മറ്റേയാളുടെ  സമ്മതം ഇല്ലാതെയും ആഗ്രഹത്തിന് വിരുദ്ധമായും മതിയായ കാരണങ്ങൾ ഇല്ലാതെ തുടർച്ചയായ 2 വർഷക്കാലം ഉപേക്ഷിച്ചു പോവുക 
 4. ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റത്തിന് ഏഴുവര്ഷമോ അതിലധികമോ തടവ് ശിക്ഷയ്ക്ക് എതിർ കക്ഷി വിധിക്കപ്പെട്ട ആളാണെങ്കിൽ 
 5. എതിർകക്ഷിയുടെ ക്രൂരമായ പെരുമാറ്റം 
 6. ചികിൽസിച്ചു ഭേദമാക്കാനാവാത്തതും കുടുംബജീവിതം അസഹനീയമാക്കുന്നതുമായ മാനസിക തകരാറുകൾ പകരുന്ന തരത്തിലുള്ള ലൈംഗിക രോഗങ്ങൾ 
 7. ചികിൽസിച്ചു ഭേദമാക്കുവാൻ ആകാത്തതും പടരുന്നതുമായ രോഗങ്ങൾ 
 8. ഏഴുവര്ഷമോ അതിൽ കൂടുതലോ പങ്കാളിയെക്കുറിച്ചു വിവരങ്ങൾ ഒന്നുമില്ലാതെ ആകുന്നതും വിവാഹ മോചനത്തിനുള്ള കാരണമാണ് 

വിവാഹ മോചനത്തിനായി സ്ത്രീകൾക്ക്  പ്രത്യേക കാരണങ്ങൾ സ്പെഷ്യൽ മാര്യേജ് ആക്ടിൽ ഉണ്ട്.There are special reasons for women to divorce in the Special Marriage Act.

വിവാഹ ശേഷം ഭർത്താവു ബലാത്സംഗം,പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം,തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി ബോധ്യപ്പെട്ടാൽ 

ഭാര്യക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള കോടതി നിർദേശം ലഭിച്ചു ഒരു വർഷത്തിനുള്ളിൽ ദാമ്പത്യം പുനഃസ്ഥാപിക്കപ്പെടാതിരുന്നാൽ 

ദാമ്പത്യം തകർന്നു എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ടാൽ,വിവാഹശേഷം ഒരു വർഷമോ അതിൽ കൂടുതലോ കാലം വേറിട്ട് താമസിച്ചു വരുന്ന ദമ്പതികൾക്ക് ഉഭയ സമ്മതപ്രകാരമുള്ള വിവാഹമോചന ഹര്ജി കോടതിയിൽ സമർപ്പിക്കാം.

കടപ്പാട് :കേരളം സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി