-->

മലയാളം പഴഞ്ചൊല്ലുകൾ pazhanchollukal malayalam proverbs 4

 

malayalam pazhamchollukal

  1. കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ Kokkil othungunnathe kothavoo! 
  2. കൊന്നാൽ പാപം തിന്നാൽ തീരും Konnal paapam thinnaal theerum! 
  3. കൊല്ലന്റെ കുടിയിൽ സൂചി വിൽക്കാൻ നോക്കരുത് Kolla kudiyil sooji vilkaan nokkaruthu! 
  4. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി Kollunna rajavinu thinnunna manthri! 
  5. കൊഞ്ച് തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടീല് Konchu thulliyal muttolam, pinneyum thulliyal chattiyil! 
  6. ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം Ksheeramulloru akidin chuvattilum, chora thanne kothukinnu kauthukam! 
  7. ഗതികെട്ടാൽ പുലി പുല്ലും തിന്നും Gathi kettal puli pullum thinnum! 
  8. ചക്കര കുടത്തിലേ ഉറുമ്പ് അരിക്കൂ Chakkara kudathile erumpu arikkoo! 
  9. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് Chakkinu vachathu kokkinu kondu! 
  10. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട Changathy nannayal kannadi venda! 


  1. ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല Chumarillathe chithram varaykkan pattilla! 
  2. ചൊട്ടയിലെ ശീലം ചുടലവരെ Chottayile sheelam chudala vare! 
  3. ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള Cholli kodu, thalli kodu, thalli kala! 
  4. ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല Jaathiyal ullathu thoothal pokilla! 
  5. ജീവിതം നായ നക്കി Jeevitham naya nakki!
  6.  ഞാഞ്ഞൂലിനും ശീൽക്കാരമോ Njanjoolinum sheelkaramo? 
  7. തനിക്ക് താനും പെരക്ക്‌ തൂണും Thanikku thaanum, perakku thoonum! 
  8. തരമുണ്ടെന്നു കരുതി പുലരുവോളം കക്കരുത് Tharamundennu vachu pularuvolam kakkaruthu! 

  1. തലമറന്നു എണ്ണ തേക്കരുത് Thala marannu enna theykkaruthu! 
  2. തലയ്ക്ക് വന്നത് തലപ്പാവോടെ പോയി Thalaykku vannathu thala pavode poyi! 
  3. തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല  Thalla chavittiyal Pillayku kedilla! 
  4. താൻ പാതി ദൈവം പാതി Thaan paathi Daivam paathi! 
  5. തീ ഇല്ലാതെ പുക ഉണ്ടാവുകയില്ല Thee illathe puka undavilla! 
  6. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് Theekolli kondu thala choriyaruthu! 
  7. തീയിൽ കുരുത്തത് വെയിലത്തു വാടില്ല Theeyil kuruthathu veyilathu vaadilla! 
  8. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് Thumpiye kondu kalleduppikkaruthu! 
  9. തെളിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കുക Thelicha vazhiye poyillengil pokunna vazhiye thelikkuka! 
  1. തേടിയ വള്ളി കാലിൽ ചുറ്റി Thediya valli kaalil chutti!
  2.  ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ട് കാര്യമില്ല Dhanam kittiya pashuvinte pallu nokkiyittu karyamilla! 
  3. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം Deepasthampam mahacharyam namukkum kittanam panam! 
  4. നനയുന്നിടം കുഴിക്കരുത് Nanayunnidam kuzhikkaruthu! 
  5. നടുകടലിലും നായ നക്കിയേ കുടിക്കൂ Nadukadalilum naay nakkiye kudikoooo! 
  6. നാടോടുമ്പോൾ നടുവേ ഓടണം Nadu odumpol naduve odanam! 
  7. നെല്ലും പതിരും തിരിച്ചറിയണം Nellum pathirum thirichu ariyanam! 
  8. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട Pada pedichu panthalathu chennappol pantham koluthi pada! 
  9. പറയുമ്പോൾ കേൾക്കണം തരുമ്പോൾ തിന്നണം Paraymbol kelkkanam, tharumbol thinnanam! 
  10. പട്ടരിൽ പൊട്ടനില്ല Pattaril pottanilla! 
  11. പട്ടി ഒട്ട് പുല്ല് തിന്നുകയുമില്ല പശുവിനെ ഒട്ട് തീറ്റിക്കുകയുമില്ല Patti ottu pullu thinnukayum illa, pashuvine ottu theettiykkukayum illa!
  12.  പട്ടി ചന്തയിൽ പോയതുപോലെ Patti chanthayil poyathu pole! 

Related Posts

Subscribe Our Newsletter